
തിരുവനന്തപുരം:കഴിഞ്ഞ 65 വർഷക്കാലമായി പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ പത്രപ്രവർത്തകനായ കാലപ്രേമി ബഷീർ ബാബുവിനെ തലസ്ഥാന നഗരിയിൽ വച്ച് ആദരിച്ചു. ഇന്ത്യ ഒ ബി സി എസ് സി എസ് സി മഹാജന ഫെഡറേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബഷീർ ബാബുവിനെ പുരസ്കാരവും പൊന്നാടയും പ്രശംസയും പത്രവും നൽകി ആദരിച്ചു.പാളയം ഇമാം വി.പി സുഹൈബ് മൗലവി, സുവർണ്ണ കുമാർ,പൂന്തുറ തോമസ് ജോസഫ്, ചന്ദ്രദേവ് രാമഭദ്രൻ, അജിത കൊല്ലം, സിന്ധു ഹരിദാസ്,റഹ്മത്ത് ബീവി തുടങ്ങിയവർ സംബന്ധിച്ചു



