Date: August 8th, 2026

എസ്. ജാനകി, സംഗീതത്തിലെ ഇതിഹാസം, ഡോ. പി. ചന്ദ്ര മോഹൻ.
Kerala

എസ്. ജാനകി, സംഗീതത്തിലെ ഇതിഹാസം, ഡോ. പി. ചന്ദ്ര മോഹൻ.

വർക്കല. സംഗീതത്തിലെ ഇതിഹാസമായിരുന്നു എസ്. ജാനകി എന്നും അതിനാലാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഭാഷകളിലും പാടാനുള്ള അവസരം എസ് ജാനകിയക്ക് ലഭിച്ചതെന്നും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന്റെയും എം. എസ്. സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി ഹാളിൽ നടന്ന എസ്. ജാനകി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്. സുബ്ബു ലക്ഷ്മി ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ്….

ഗുരുദേവ ജയന്തി മുതല്‍ മഹാസമാധി ദിനം വരെ ശിവഗിരിയില്‍ വിശേഷാല്‍ ചടങ്ങുകള്‍
Kerala

ഗുരുദേവ ജയന്തി മുതല്‍ മഹാസമാധി ദിനം വരെ ശിവഗിരിയില്‍ വിശേഷാല്‍ ചടങ്ങുകള്‍

ഗുരുദേവന്‍റെ തിരുജയന്തി ദിനം മുതല്‍ മഹാസമാധി ദിനം വരെ ശിവഗിരിയില്‍ വിശേഷാല്‍ ചടങ്ങുകളും പ്രാര്‍ത്ഥനാ യജ്ഞങ്ങളും ഉണ്ടാകും. അഖണ്ഡ നാമജപയജ്ഞം ഗുരുദേവ വിരജിത ഹോമ മന്ത്രത്താലുള്ള സമൂഹാര്‍ച്ചന, ശാന്തിഹവനം, സമൂഹ ഗുരുപുഷ്പാഞ്ജലി മന്ത്രാര്‍ച്ചന, ഗുരുധര്‍മ്മ പ്രബോധനം എന്നിവ ഇക്കാലയളവില്‍ ഉണ്ടാകും. ശാശ്വതമഹാഗുരുപൂജ, ഗുരുജയന്തി, മഹാസമാധി ഗുരുപൂജ, മഹാഗുരുപൂജ അന്നദാനം എന്നിവയ്ക്കുള്ള ക്രമീകരണവും ഉണ്ടാകുമെന്ന് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7558849108, 9400066230

മുതിർന്ന പത്രപ്രവർത്തകനെ ആദരിച്ചു
Kerala

മുതിർന്ന പത്രപ്രവർത്തകനെ ആദരിച്ചു

തിരുവനന്തപുരം:കഴിഞ്ഞ 65 വർഷക്കാലമായി പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ പത്രപ്രവർത്തകനായ കാലപ്രേമി ബഷീർ ബാബുവിനെ തലസ്ഥാന നഗരിയിൽ വച്ച് ആദരിച്ചു. ഇന്ത്യ ഒ ബി സി എസ് സി എസ് സി മഹാജന ഫെഡറേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബഷീർ ബാബുവിനെ പുരസ്കാരവും പൊന്നാടയും പ്രശംസയും പത്രവും നൽകി ആദരിച്ചു.പാളയം ഇമാം വി.പി സുഹൈബ് മൗലവി, സുവർണ്ണ കുമാർ,പൂന്തുറ തോമസ് ജോസഫ്, ചന്ദ്രദേവ് രാമഭദ്രൻ, അജിത കൊല്ലം, സിന്ധു…

സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’യും; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ അതിഥിയെത്തി
Kerala

സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’യും; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ അതിഥിയെത്തി

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തി. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി സഹസ്ര എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കാൽപ്പെരുമാറ്റം. കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ പെൺകുഞ്ഞ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു….

ട്രംപിന്റെ മരുമകൻ കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala, World

ട്രംപിന്റെ മരുമകൻ കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ മരുമകനും വ്യവസായിയുമായ മൈക്കിള്‍ ബൂലോസ് കേരളത്തില്‍ സന്ദർശനം നടത്തി.സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിള്‍ ബൂലോസ്. രാവിലെ 11 മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായ സെർജിയോ ഗോറും മൈക്കിള്‍ ബൂലോസിനൊപ്പം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ചർച്ചകളില്‍ സന്നിഹിതനായിരുന്നു. കൂടാതെ,…

Uncategorized

_ഓണക്കാല യാത്രകൾ_ *പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

ഓണക്കാലം ആഘോഷമാക്കാൻ ആകർഷകമായ യാത്ര പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 7 വരെ 31 യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്ക് ആരംഭിക്കുന്ന ഓണക്കാല യാത്രയിൽ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളിലെ ദർശനവും ആറന്മുള വള്ളസദ്യയും, ആറന്മുള കണ്ണാടി നിർമ്മാണവും തൃക്കാക്കുടി ഗുഹ ക്ഷേത്രവും ഉൾപ്പെടുന്നു. 910 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 19,29 സെപ്റ്റംബർ 1,7,11 എന്നീ തീയതികളിൽ ആണ്‌ യാത്ര പുറപ്പെടുക. ജില്ലയിൽ നിന്നുള്ള ആദ്യ ഹൈദരാബാദ് യാത്ര…

ഇടുക്കിയിൽ അതിശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
Kerala

ഇടുക്കിയിൽ അതിശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഇടുക്കി അടിമാലിയിൽ അതിശക്തമായ മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറുകയും ലക്ഷം വീട് ഭാഗത്ത് ദേശീയപാതയിൽ മണ്ണിടിയുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. അടിമാലിയിൽ ഉച്ചയ്ക്ക് ശേഷം പെട്ടെന്നുണ്ടായ കനത്ത മഴയിൽ റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ചാറ്റുപാറ സബ്സ്റ്റേഷൻ പടിയിലും ലൈബ്രറി റോഡിലും പക്കായപ്പടി റോഡ്, ബസ്റ്റാന്റ് ജംഗ്ഷനിലും വെള്ളം കയറി. സാധനങ്ങൾ നശിച്ചതുവഴി വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ഇതിന് പുറമെ ലക്ഷം വീട്…

Kerala

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നാല് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ വിവിധ തൊഴിൽ, സ്വയംതൊഴിൽ പ്രോത്സാഹന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായം, അഭിഭാഷക ധനസഹായ പദ്ധതി, പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള പരിശീലനവും ടൂൾകിറ്റ് ഗ്രാന്റും, ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം: സംസ്ഥാനത്ത് കളിമൺപാത്ര നിർമാണം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് യൂണിറ്റിന് പരമാവധി 2.5 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് 60…

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ്* *സംവിധാനവുമായി കെ.എസ്.ആർ.ടി.സി
Kerala

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ്* *സംവിധാനവുമായി കെ.എസ്.ആർ.ടി.സി

**9447071021* *എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം*. *യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 ലഭ്യമാണ്*

ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ
Uncategorized

ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു. തിരുവനന്തപുരം ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിക്കും.. ഓഗസ്റ്റ് 12-ന് ഫുൾ ഡ്രസ് റിഹേഴ്‌സലും ഓഗസ്റ്റ് 13-ന് ഫൈനൽ പ്രകടനവുമാണ് നടത്തുക. സംഗീതത്തിന്റെ ശക്തിയിലൂടെ രാഷ്ട്രാഭിമാനവും ദേശീയ ഐക്യ ബോധവും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൃത്യത, ഒരുമ, വൈകാരിക അവതരണം എന്നിവയ്ക്ക് പേരുകേട്ട…

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav