കുട്ടിയെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അതിക്രമത്തില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയെ സ്വന്തം വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയും രണ്ട് മക്കളും മാത്രം താമസിക്കുന്ന വീട്ടിലെ ഇളയ കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്ന സംശയങ്ങളും സമീപവാസികളായ രണ്ടുപേര്‍ നല്‍കിയ നിര്‍ണായക മൊഴിയുമാണ് കേസില്‍ വഴിത്തിരിവായത്. പ്രതി ആയ ധർമരാജൻ (67) കുട്ടിയെ പല ദിവസങ്ങളിലും പലയിടങ്ങളിലേക്കായി കൊണ്ടുപോകുന്നത് തങ്ങള്‍…
കള്ളക്കടൽ ജാഗ്രത നിർദേശം- പുതുക്കിയത
*കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (07/08/2026) പകൽ 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു*. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 06/08/2026 രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.6…
രക്ഷാപ്രവര്ത്തനത്തിനിടെ മരിച്ചരാജേഷിന്റെ വീട്ടില്‍ രമേശ് ചെന്നിത്തലയെത്തി.
തിരുവനന്തപുരം :കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ആർ. രാജേഷിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാജേഷിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നകാര്യം മന്ത്രിയോഗത്തില്‍ എടുക്കമെന്ന് രമേശ് ചെന്നിത്തല പിന്നീട് വ്യക്തമാക്കി. രാജേഷിന്റെ വീടു നന്നാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിരുമാനമെടുത്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.



