വർക്കല. സംഗീതത്തിലെ ഇതിഹാസമായിരുന്നു എസ്. ജാനകി എന്നും അതിനാലാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഭാഷകളിലും പാടാനുള്ള അവസരം എസ് ജാനകിയക്ക് ലഭിച്ചതെന്നും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു.
എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന്റെയും എം. എസ്. സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ
വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി ഹാളിൽ നടന്ന എസ്. ജാനകി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്. സുബ്ബു ലക്ഷ്മി ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ്. എസ് കൃഷ്ണകുമാർ, ഡോ. എം. ജയരാജു, ബി. ജോഷി ബാസു, ആർ. സുലോചനൻ, ഒറ്റൂർ അനിൽ,ഹരികുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് എസ്. ജാനകി പാടിയ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് എം എസ് സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിലെ ഗായകർ അവതരിപ്പിച്ച ഓമനത്തിങ്കൾ കിടാവോ… എന്ന സംഗീത പരിപാടിയും നടന്നു.

Kerala


