Date: June 30th, 2026

Kerala

സോഷ്യലിസ്റ്റ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം വിഴിഞ്ഞം ഉച്ചക്കടയിൽ, എസ്.എസ്.എ.ഐ. സംസ്ഥാന പ്രസിഡന്റ് എം.എസ് ഋഷഭ് ഉദ്ഘാടനം ചെയ്യുന്നു

      വിഴിഞ്ഞം: മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികളുടെ ശരികളെ വെല്ലുവിളിക്കുന്നതും രാജ്യത്ത് നടന്ന വലിയ തെറ്റുകളിലൊന്നുമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്.എസ്.എ.ഐ) സംസ്ഥാന പ്രസിഡന്റ് എം.എസ്.ഋഷഭ് പറഞ്ഞു. വിഴിഞ്ഞം ഉച്ചക്കടയിൽ നടന്ന കോവളം നിയോജക മണ്ഡലം എസ്.എസ്.എ.ഐ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച് തെറ്റിനെ തിരുത്താൻ കോക്രോച്ച് ജനതാ പാർട്ടി ചെയ്യുന്ന സമരം വലിയ…

പിന്നോക്കവികസന വകുപ്പ് മന്ത്രി ശ്രീമതി കെ എ തുളസിക്ക് തീരജ്വാല പ്രതിനിധികള്‍ നിവേദനം നല്കി
Kerala

പിന്നോക്കവികസന വകുപ്പ് മന്ത്രി ശ്രീമതി കെ എ തുളസിക്ക് തീരജ്വാല പ്രതിനിധികള്‍ നിവേദനം നല്കി

ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണ അട്ടിമറിയുടെ നാള്‍വഴികള്‍ തീരജ്വാല അംഗങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു. ഈ വിഷയം സൂക്ഷ്മമായി പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി. തീരജ്വാല ചെയര്‍മാന്‍ അഡോള്‍ഫ് ജെറോം, ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ട്രഷറര്‍ ക്ലമന്‍സ്, വൈസ് ചെയര്‍മാന്‍മാരായ സ്റ്റെല്ലസ്, ലഡ്ഗര്‍ ബാബ, ലീല എം, ജോയിന്‍റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, റ്റീന എം, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോണ്‍ ബോസ്കൊ, പെട്രീഷ്യ, ലജിത എന്നിവര്‍ സന്നിഹിതരായിരുന്നു.

Kerala

കാക്കനാട് ഒഴുക്കുചാലിൽ വീണ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; അടിയന്തര നടപടികൾക്ക് നഗരസഭയ്ക്ക് നിർദ്ദേശം

    കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപം സൈക്കിൾ ചവിട്ടുന്നതിനിടെ ഒഴുക്കുചാലിൽ വീണ് കുട്ടി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബാലാവകാശകമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് കർശന നിർദ്ദേശം നൽകി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു വലിയ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരു ജീവൻ പൊലിഞ്ഞതിന് ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ല. കുട്ടികളെ എപ്പോഴും പൂർണ്ണമായി…

Kerala

6 പേർക്ക് കൂടി ഷിഗെല്ല

  സംസ്ഥാനത്ത് ആറ് പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് (4), മലപ്പുറം (2) എന്നിവിടങ്ങളിലാണ് ഇത്. സംസ്ഥാനത്ത് ജൂൺ മാസം 197 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 273 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (69), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക്…

മസ്തിഷ്ക മരണം സംഭവിച്ച നവോമി ഇനി ആറുപേരിലൂടെ ജീവിക്കും; അവയവങ്ങൾ ദാനം ചെയ്ത് കുടുംബം
Kerala

മസ്തിഷ്ക മരണം സംഭവിച്ച നവോമി ഇനി ആറുപേരിലൂടെ ജീവിക്കും; അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

  തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും. അകാലത്തിലുണ്ടായ വിയോഗത്തിന്റെ വലിയ ദുഃഖത്തിലും അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്ത നവോമിയുടെ കുടുംബത്തോട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു. നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക…

Kerala

കേരള മീഡിയ അക്കാദമിയുടെ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടി വി ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം അക്കാദമി ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവഹിക്കുന്നു.

    *മാധ്യമ വിദ്യാഭ്യാസത്തിൽ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും അനിവാര്യം: ജില്ലാ കളക്ടർ ജി പ്രിയങ്ക* *കേരള മീഡിയ അക്കാദമി 2026-27 ബിരുദാനന്തര ഡിപ്ലോമ ബാച്ചുകൾക്ക് തുടക്കമായി മാധ്യമരംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക. കേരള മീഡിയ അക്കാദമിയുടെ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടി വി ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം അക്കാദമി ഓഡിറ്റോറിയത്തിൽ…

കേരള നിയമസഭ സന്ദർശിച്ച് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ്
Kerala

കേരള നിയമസഭ സന്ദർശിച്ച് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ്

ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും കേരള നിയമസഭ സന്ദർശിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് ഉദ്യോഗസ്ഥരെ സ്വീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർ ഇവർക്ക് ഉപഹാരം സമർപ്പിച്ചു. സംഘം ഒരു മണിക്കൂറോളം സഭാ നടപടികൾ വീക്ഷിച്ചു. കേരള നിയമസഭയുടെ നടപടിക്രമങ്ങളിൽ സംഘം മതിപ്പ് രേഖപ്പെടുത്തി. കേരള നിയമസഭ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചീഫ് വിപ്പ് അഭിപ്രായപ്പെട്ടു.

Kerala

നിപ: ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി

നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. രോഗബാധിതൻ്റെ കുടുംബാഗമായ ഒരാളും മൂന്നു പേർ ആരോഗ്യ പ്രവർത്തകരുമാണ് . കൂടാതെ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 25 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. ഇതോടെ ഉയർന്ന റിസ്ക് വിഭാഗത്തിൽനിന്ന് ക്വാറന്റൈൻ ഒഴിവാക്കിയവരുടെ ആകെ എണ്ണം 11 ഉം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 59 ഉം ആയി. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട…

Kerala

ജലോത്സവങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും; മന്ത്രി പി സി വിഷ്ണുനാഥ്

  *ചമ്പക്കുളം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി* ചമ്പക്കുളം മൂലം വള്ളംകളിക്ക് നൽകുന്ന ഗ്രാൻ്റ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജലോത്സവങ്ങളെ കേരള ടൂറിസത്തിൻ്റെ പ്രധാന ആകർഷണമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. ​കേരളത്തിലെ ജലോത്സവങ്ങൾ തുടങ്ങുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. ജലോത്സവങ്ങൾ കേവലമായ മത്സരങ്ങൾ മാത്രമല്ല, കേരളത്തിൻ്റെ ജല നാഗരികതയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിൻ്റെ…

മലപ്പുറം ഗവ.കോളേജിൽ വെച്ച് നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാ തല ഉദ്ഘാടനം ഐ.ടി&വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

മലപ്പുറം ഗവ.കോളേജിൽ വെച്ച് നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാ തല ഉദ്ഘാടനം ഐ.ടി&വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

⊄ *ലഹരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ ശക്തമാക്കും* രാസലഹരികളുടേയും മയക്കുമരുന്നുകളുടേയും ഉപയോഗം പ്രായഭേദമന്യേ വര്‍ദ്ധിക്കുകയും സാമൂഹിക വിപത്തായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ എക്‌സൈസ് വകുപ്പ് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന്‍ തൂഫാന്‍ ഇതിന്റെ ഭാഗമാണ്. ലഹരി ഉപയോഗം മൂലം ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും സംസ്ഥാനത്ത് വ്യാപിച്ചിരുന്നു….

1 2 3
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav