വിഴിഞ്ഞം ജയകുമാർ, വി.സുധാകരൻ, ചൊവ്വര, സുനിൽ. എ. തിങ്കൾ ഗോപകുമാർ പുല്ലുവിള ജോയ്, പാറക്കുഴി, അനീഷ് കരിച്ചൽ ഗോപാലകൃഷ്ണൻ, എ.സുകുമാരൻ, ടി.ഡി.ശശികുമാർ, അരുമാനൂർ മുരുകൻ, പൂവാർ അഷറഫ്,എം. കെ രഘു,വി. രത്‌നാരാജ്. ടി. വിജയൻ അഡ്വ.എസ്.വിജയകുമാർ,പുല്ലുവിള വിൻസെൻ്റ് തുടങ്ങിയവർ സംസാരിച്ചു.
കൃഷിയിടത്തിലേക്ക് തിരിച്ചുപോവുക പ്രധാനം: മന്ത്രി ടി.സിദ്ദിഖ്
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ, കൃഷിയിടത്തിലേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാ കൃഷിതോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിത്തുകളുടെ ശേഷിവികാസം ഏറ്റവും പ്രധാനമാണ്. ഇതിൽ കർഷകർ പറ്റിക്കപ്പെടുന്നില്ലെന്നും പൂർണ തോതിൽ ഉത്പാദനം നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടിയുണ്ടാകും. ഫ്‌ളാറ്റുകളിലും മട്ടുപ്പാവുകളിലും ആവശ്യമായ കൃഷിചെയ്യുന്നതിനുള്ള പദ്ധതി കൂടുതൽ ആകർഷണീയമാക്കുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിൽ…
ചെഞ്ചേരിയിൽ പപ്പായ കൃത്യതാകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാതോട്ടത്തിലെ വിളവെടുപ്പ് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഡോ. അച്യുത് ശങ്കർ ചുമതലയേറ്റു
തിരുവനന്തപുരം: കേരള സർവകലാശാല മുൻ സീനിയർ പ്രൊഫസറും ഡീനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഇന്ന് (24/06/2026) ചുമതലയേറ്റു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ കൗൺസിൽ ആസ്ഥാനത്ത് എത്തി സർക്കാർ പ്രതിനിധികളുടെയും കൗൺസിൽ ജീവനക്കാരുടെയും സാനിധ്യത്തിൽ അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുകയായിരുന്നു. ഡോ. അച്യുത് ശങ്കർ ചുമതലയേൽക്കുന്ന സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനുമായി അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും കൗൺസിൽ ആസ്ഥാനത്തു…
ഡോ.ആസാദ് മൂപ്പനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ നേതാക്കളും.
കേരള നിയമസഭാ മന്ദിരത്തിൽ എത്തിയ ആസ്റ്റർ ഗ്രൂപ്പ് ചെയർമാനും പ്രവാസ ലോകo ഏറെ പ്രമുഖ സ്ഥാനം നൽകിയിട്ടുള്ള ഡോ . ആസാദ് മൂപ്പനെ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദുമായി സൗഹൃദ സംഭാഷണം നടത്തി. ഡോ. നസീർ,അഡ്വ.സക്കീർ ഹുസൈൻ, സിദ്ദീഖ്ഹാജി, ഇക്ക് ബാൽ പുത്തൻ ചാലിൽ എന്നിവരും ഉണ്ടായിരുന്നു
ടി.എം.സി,കിക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് ലോഗോ പ്രകാശനം നടത്തി.
തിരു : ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലഹരിക്കെതിരെ കിക്ക് ഔട്ട് ഡ്രഗ്സ് എന്ന സന്ദേശവുമായി വെള്ളയമ്പലം ടി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിക്കുന്ന “ടി.എം.സി കിക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് 2026” അമ്പലത്തറ കൊർദോവ സ്കൂളിന് സമീപമുള്ള ടെൻസ് ടർഫിൽ ആന്റി നർകോട്ടിക് ദിനമായ 26 ന് വൈകുന്നേരം മൂന്ന് മുതൽ സംഘടിപ്പിക്കുന്നതിന്റെ ലോഗോ പ്രകാശന കർമം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എ.ഐ.സി.സി മെമ്പർ മുൻ…
ജാഫർ ചമ്പാടിനെ ഐ എ എഫ് സി അവാർഡ് നൽകി ആദരിച്ചു
തിരുവനന്തപുരം : കണ്ണൂരിലെ കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ വൈസ് ചെയർമാൻ ജാഫർ ചമ്പാടിനെ കഴിഞ്ഞ ദിവസം ഐ എ എഫ് സി അവാർഡ് നൽകി ആദരിച്ചു. തമ്പാനൂർ ചൈത്രം ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് ചടങ്ങ് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന അവാർഡ് മന്ത്രി നൽകുകയുണ്ടായി. പന്ന്യൻ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ നിയമസഭാ സ്പീക്കർ…
ലോക സംഗീത ദിനത്തിൽ പട്ടം സനിത്തിനെ ആദരിച്ചു.
ലോക സംഗീത ദിനത്തിൽ ചലച്ചിത്ര പിന്നണി ഗായകനും ബാങ്ക് മാനേജരുമായ പട്ടം സനിത്തിനെ പോത്തൻകോട് ടി കെ കൺവെൻഷൻ സെൻ്ററിൽ നടന്ന ലയൺസ് ക്ലബ് ഇൻസ്റ്റലേഷൻ ചടങ്ങിൽ മുൻ ഗവർണറും ചാർട്ടേഡ് അക്കൗണ്ടൻ്റ് മായ കെ സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.ചലച്ചിത്രഗായകൻ എന്ന നിലയിൽ സംഗീതത്തിനും,ജീവകാരുണ്യം, ലഹരി വിരുദ്ധ പ്രവർത്തനങ്ങക്കും നല്കിയ സംഭാവനകളെ മാനിച്ചാണ് ആദരവ് നല്കിയത് .ഡോ എ കെ അബ്ബാസ്,സോൺ ചെയർപേഴ്സൺ കെ എസ് ഷാനവാസ്, സലാഹുദ്ദീൻ എം എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പട്ടം സനിത്ത് ഗാനം…







