വർഷംതോറും എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ നടത്തിവരാറുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പഠനോത്സവം2026 എന്ന പേരിൽ 3.6.2026 ബുധനാഴ്ച പാച്ചല്ലൂർ എൽ പി എസ് വെച്ച് നടത്തുകയായിരുന്നു അന്ന് എത്താൻ കഴിയാത്ത കുട്ടിക്ക് 26.6.2026 വെള്ളിയാഴ്ച വൈകുന്നേരം. 5. 30ന് വീടുകളിൽ ചെന്ന് ആദരിച്ചു യദു കൃഷ്ണ മുനീർ പന്നമൂട്ടിൽ ഫൈസൽ അഞ്ചാം കല്ല്.സുരേന്ദ്രൻ പാച്ചല്ലൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി എന്നിവർ പങ്കെടുത്തു
ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിക്ക് തുടക്കം കുറിച്ചു
ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിലെക് വർഷംതോറും നൽകിവരുന്ന നോട്ടീസ് ഈ വർഷവും റസിഡൻസ് അസോസിയേഷൻ. എന്റെ നാട് ചാരിറ്റി മുൻ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ. കുടുംബ ആരോഗ്യ കേന്ദ്രം തിരുവല്ലം ഹെൽത്ത് ഇൻസ്പെക്ടർ മിനി സുരാജ് നൽകി ഉദ്ഘാടനം ചെയ്യുന്നു. ഒപ്പം നവാസ്. സുചിത്ര വി കെ.ഡോ.ദിപിൻ. എന്റെ നാട് ചാരിറ്റി ചെയർമാൻ ഫൈസൽ അഞ്ചാം കല്ല് മറ്റു സഹപ്രവർത്തകർ
മന്നൂർക്കോണം, ചിറ്റീപ്പാറ ഉന്നതികളിൽ നേരിട്ടെത്തി മന്ത്രി കെ.എ.തുളസി
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ ഉന്നതികൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വിവിധ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു മന്ത്രിയുടെ സന്ദർശനം. ഉന്നതികളിലെ വീടുകൾ സന്ദർശിച്ച മന്ത്രിയുമായി മൂപ്പന്മാരും പ്രൊമോട്ടർമാരും പ്രദേശവാസികളും സംസാരിച്ചു. കുടിവെള്ളം, റോഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രദേശവാസികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങളിൽ സമയബന്ധിതമായ ചർച്ചകളിലൂടെയും അടിയന്തര ഇടപെടലുകളിലൂടെയും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. മന്നൂർക്കോണം എ.കെ.ജി നഗറിലെ…
സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കും;വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി കെ.എ. തുളസി
ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും പൊതുജനസേവനത്തിന് പരിധികളുണ്ടാകരുതെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കോംപസ്’ കരിയർ ഗൈഡൻസ് ശില്പശാലയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഓഫീസുകളുമായി ബന്ധപ്പെടാം. ലഭിക്കുന്ന അപേക്ഷകൾ…
ബിജെപിയും എൽഡിഎഫും ചേർന്ന് തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കുന്നു : അഡ്വ KS ശബരീനാഥൻ
സുഗതന്റെ രാജിയുടെ പേരിൽ പരസ്പരം അക്രമം അഴിച്ചുവിട്ട് നാട്ടിലെ ജനങ്ങളെ ബിജെപിയും എൽഡിഎഫും ചേർന്ന് കബളിപ്പിക്കുകയാണ് .LDF ഭരിക്കുമ്പോൾ ഒളിവിൽ കഴിയുന്ന സുഗതനെ അന്നത്തെ സർക്കാർ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല ഏപ്രിൽ അവസാനം നടന്ന നഗരസഭ കൗൺസിലിൽ ഒളിവിൽ കഴിയുന്ന സുഗതന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയതും LDF സർക്കാരാണ്. എന്നാൽ സുഗതൻ എന്ന കുറ്റവാളിക്ക് മേൽ kapa ചുമത്തുവാനും അറസ്റ്റ് ചെയ്യുവാനുമുള്ള ആർജ്ജവം കാണിച്ചത് യുഡിഎഫ് സർക്കാരാണ്. ഈ വിഷയത്തിൽ അക്രമം അഴിച്ചുവിട്ട് നാടിന്റെ സമാധാനം…
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പുനർജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹെഡ്‌മാസ്റ്റർ എം ഗിരീശൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി പി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിൽ നിന്ന് മുക്തി നേടാനുള്ള മാർഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സിൽ വിശദമായി പറഞ്ഞുകൊടുത്തു. തുടർന്ന്…







