പ്രഥമ സദാരാമ പുരസ്കാരത്തിന് പ്രശസ്ത സിനിമാ – നാടക നടൻ വിജയരാഘവൻ അർഹനായി
Entertainment

പ്രഥമ സദാരാമ പുരസ്കാരത്തിന് പ്രശസ്ത സിനിമാ – നാടക നടൻ വിജയരാഘവൻ അർഹനായി

പ്രഥമ സദാരാമ പുരസ്കാരം പ്രശസ്ത സിനിമാ – നാടക നടൻ വിജയരാഘവന് സമ്മാനിക്കും. കലാ സാംസ്കാരികത്തെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് കേസി കേശവപിള്ളയുടെ സദാരാമ നാടകത്തിന്റെ പേരിലാണ് പുരസ്കാരം നൽകുന്നത്. പ്രശസ്ത സാഹിത്യകാരൻ കെ വി മോഹൻകുമാർ, ജൂറി ചെയർമാനും തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീദേവി പി അരവിന്ദ്, ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ജൂറിഅംഗങ്ങളായ കമ്മിറ്റിയാണ് വിജയരാഘവനെ തെരഞ്ഞെടുത്തത്.

നവംബർ 2 മുതൽ 11 വരെ കോട്ടപ്പുറം ഹൈസ്കൂളിൽ നടക്കുന്ന നാടകോത്സവം സമ്മേളനത്തിൽ പ്രഥമ സദാരാമ പുരസ്കാരം വിജയ രാഘവന് നൽകും. വിഖ്യാത സംവിധായകനും ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവുമായ അടൂർ ഗോപാലകൃഷ്ണനാണ് പുരസ്കാരം സമ്മാനിക്കുന്നത്. ചടങ്ങ് അടൂർ ഗോപാലകൃഷ്ണൻ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സാഹിത്യകാരൻ കെ വി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും. കലാ -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിന് ശേഷം നിരവധി നാടകങ്ങളും വേദിയിൽ അരങ്ങേറും.

01/11/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav