
സുഗതന്റെ രാജിയുടെ പേരിൽ പരസ്പരം അക്രമം അഴിച്ചുവിട്ട് നാട്ടിലെ ജനങ്ങളെ ബിജെപിയും എൽഡിഎഫും ചേർന്ന് കബളിപ്പിക്കുകയാണ് .LDF ഭരിക്കുമ്പോൾ ഒളിവിൽ കഴിയുന്ന സുഗതനെ അന്നത്തെ സർക്കാർ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല ഏപ്രിൽ അവസാനം നടന്ന നഗരസഭ കൗൺസിലിൽ ഒളിവിൽ കഴിയുന്ന സുഗതന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയതും LDF സർക്കാരാണ്. എന്നാൽ സുഗതൻ എന്ന കുറ്റവാളിക്ക് മേൽ kapa ചുമത്തുവാനും അറസ്റ്റ് ചെയ്യുവാനുമുള്ള ആർജ്ജവം കാണിച്ചത് യുഡിഎഫ് സർക്കാരാണ്.
ഈ വിഷയത്തിൽ അക്രമം അഴിച്ചുവിട്ട് നാടിന്റെ സമാധാനം നഷ്ടപ്പെടുത്തുവാൻ ഇരുവരെയും അനുവദിക്കുകയില്ല. സുഗതന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നിയമത്തിന്റെ വഴിയിൽ യുഡിഫ് മുന്നോട്ടുപോകും.



