തിരുവനന്തപുരം പ്രമുഖൻ മീഡിയയുടെ ഒന്നാം വാർഷികവും മാധ്യമ പുരസ്കാര വിതരണവും തൈക്കാട് ഭാരത് ഭവൻ ഹൈക്കു തീയേറ്ററിൽ ബാബ ഈസി ഇംഗ്ലീഷ് ഡയറക്ടർ ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു , സിനിമ താരങ്ങളായ എം. ആർ. ഗോപകുമാർ, സിനി കോലോത്തുകര, നോവലിസ്റ്റ് ബദരി പുനലൂർ,എം.കെ സൈനുൽ ആബ്ദീൻ, പനച്ചമൂട് ഷാജഹാൻ, വില്ലറ്റ് കൊറേയാ എറണാകുളം,അഡ്വ. ലേഖ, നൂറുൽ ഹസൻ മണക്കാട്, സുലൈമാൻ ഖനി വിഴിഞ്ഞം എന്നിവർ പ്രസംഗിച്ചു. വിവിധ…
സ്പാ കേസിൽ ഇന്ന് അറസ്റ്റിൽ ആയ പ്രതി
തിരുവനന്തപുരം : കോവളത്തെ സ്പായില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസുകാരി മാസങ്ങളോളം പീഡനത്തിനിരയായ കേസില്‍ സ്പായുടെ യഥാർഥ ഉടമകളിലൊരാളും ഹെല്‍ത്ത് ഇൻസ്പെക്ടറുമായ സ്ത്രീ അറസ്റ്റില്‍.നഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറായ കല്ലറ പാങ്ങോട് മഹേഷ് ഭവനില്‍ വിസി മായ (42) ആണ് അറസ്റ്റിലായത്. ഇതോടെ കോവളം സ്പാ പീഡനക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ ഇളയസഹോദരി, അവരുടെ ഭർത്താവ്, കോവളത്തും വിഴിഞ്ഞത്തുമുള്ള സ്പാകളുടെ നടത്തിപ്പുകാരായ ആലപ്പുഴ സ്വദേശി സജിത്ത് കുമാർ, പൂവാർ…
കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണൻ നിർമ്മിച്ച “The Path of Vision’’ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്യ്തു
തിരുവനന്തപുരം : ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “The Path of Vision’’ ഇന്ന് (20.11.2026) രാവിലെ 10.00 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ് ചെയ്തു. കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ് പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ശിവഗിരി മഠം ബ്രഹ്മചാരി അനീഷ് എന്നിവർ പങ്കെടുത്തു. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ: സച്ചിദാനന്ദ സ്വാമിയുടെ…
ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം: മന്ത്രി കെ. എം. ഷാജി #അനന്തവൈവിധ്യം 2026′ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു
ഭൂമി മനുഷ്യർക്കു മാത്രമുള്ളതാണെന്ന ചിന്തയിൽ പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ ദുരന്തഫലങ്ങളാണ് ലോകം ഇന്ന് നേരിടുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച ‘അനന്തവൈവിധ്യം 2026’ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ടൽക്കാടുകളുടെ നാശത്തെ ഭൂമി കൈയേറ്റമായോ…
സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുന്നു
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമഗ്ര വികസനത്തിനായി കെ.എസ്.എഫ്.ഡി.സി. ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും തുടർനടപടികളും വിലയിരുത്തുന്നതിനായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഒക്ടോബർ 27-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റുഡിയോ സന്ദർശിക്കും. ഒക്ടോബർ 15-ന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ശ്രീ. പ്രേംകുമാർ സ്റ്റുഡിയോ ജീവനക്കാരുമായും പ്രദേശവാസികളുമായും നടത്തിയ ജനകീയ ആശയവിനിമയത്തിന്റെ തുടർച്ചയായാണ് മന്ത്രിയുടെ സന്ദർശനം. അന്ന് ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റുഡിയോയുടെ അടിസ്ഥാന സൗകര്യ നവീകരണം, ആധുനിക സാങ്കേതിക…
മുടങ്ങിക്കിടക്കുന്ന കായംകുളം തിയേറ്റർ സമുച്ചയ നിർമാണം പുനരാരംഭിക്കാൻ നടപടി തുടങ്ങി മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു
കായംകുളം: നാടിന്റെ ദീർഘകാലത്തെ സ്വപ്നമായ തിയേറ്റർ സമുച്ചയത്തിന്റെ മുടങ്ങിക്കിടക്കുന്ന നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് നടപടികൾ തുടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. നിർമാണത്തിന് ആയി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു. കേരളാ ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ പ്രേംകുമാർ അടക്കമുള്ള ബന്ധപ്പെട്ട അധികൃതരുമായാണ് മന്ത്രി എം ലിജു യോഗം ചേർന്നത്. തിയേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ കരാറുകൾ പുന പരിശോധിക്കണമെന്നും, കരാർ…
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കും തിരക്കിൽ 17 മരണം; ദുരന്തത്തിന് കാരണം കനത്ത മഴ
കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ ഉണ്ടായ തിക്കും തിരക്കിൽ 17 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. നോർത്ത് കൊൽക്കത്തയിലെ പ്രശസ്തമായ ചോർബാഗൻ സർബോജനീൻ പന്തലിലാണ് ഇന്നലെ രാത്രി 7.40 ഓടെ ദുരന്തം ഉണ്ടായത്. സപ്തമി ആഘോഷങ്ങൾ കാണാൻ ആയിരക്കണക്കിന് വിശ്വാസികളാണ് പന്തലിലേക്ക് എത്തിയത്. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്ത് കാത്തുനിന്നവർ ഒരുമിച്ച് പന്തലിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. ഇടുങ്ങിയ എക്സിറ്റ് ഗേറ്റിൽ ആളുകൾ കൂട്ടമായി വീണതോടെ തിക്കും തിരക്കായി മാറി. പരിക്കേറ്റവരെ ഉടൻ തന്നെ കൊൽക്കത്ത…
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സദസ് നടത്തി
തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് മാലിന്യമുക്തമാക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സദസ് സംഘടിപ്പിച്ചു. അഷ്ടമുടി കായൽ തീരത്ത് നടന്ന സദസ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഷിബു ബേബി ജോൺ ചടങ്ങിൽ ലാപ് ടോപ് വിതരണം നടത്തി. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ചു അഷ്ടമുടി കായലിന്റെ തീരപ്രദേശമായ തേവലക്കരയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന തരത്തിൽ…
വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തും: മന്ത്രി കെ മുരളീധരൻ 335 ആംബുലൻസുകൾ നിരത്തിലേക്ക്
തിരുവനന്തപുരം : രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പ് നിരത്തിലിറക്കുന്ന 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.മുരളീധരനും സി.പി. ജോണും ചേർന്ന് നിർവഹിച്ചു. സാമ്പത്തികപ്രയാസം ബാധിക്കാത്ത രീതിയിൽ ആരോഗ്യവകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ചുരുങ്ങിയ വിലയ്ക്ക് മികച്ച…
100 ദിനത്തിൽ 32 പദ്ധതികൾ പൂർത്തിയാക്കി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് *ദാക്ഷായണി, പഞ്ചമി പദ്ധതികൾക്ക് തുടക്കം: ഭവന പദ്ധതികൾക്കും മാർഗ നിർദ്ദേശം
1,000 പഠനമുറികൾ പൂർത്തിയായി; 50 അംബേദ്കർ ഗ്രാമങ്ങളിൽ വികസനം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും പൂർത്തിയായി. ഭവനം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, ഗോത്രകലാ സംരക്ഷണം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടെ തനത് ഭവനപദ്ധതികൾക്ക് പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിച്ചു. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ…











