തിരുവനന്തപുരം: അഗ്നിവീർ പദ്ധതിയുടെ ഭാഗമായി സേവനകാലാവധി നീട്ടുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ദക്ഷിണ വ്യോമസേനാ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എയർ വൈസ് മാർഷൽ മാലുക് സിങ്. കാലാവധി നീട്ടുന്ന അഗ്നിവീറുകൾക്ക് ഉയർന്ന വേതനം, മെച്ചപ്പെടുത്തിയ സേവാനിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ തലങ്ങളിൽ നിന്നുള്ള വിവരങ്ങളും അനുഭവങ്ങളും വിലയിരുത്തിയ ശേഷമാണ് അഗ്നിവീർ പദ്ധതിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. സേനയിലേക്ക് മികച്ച വ്യക്തികളെ ആകർഷിക്കുന്നതിനും അവരുടെ സേവനം കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും പുതിയ…




