കൊച്ചി:ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന അരവണയുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ ആകെ 50,000 ടിൻ അരവണ മാത്രമേ വിതരണം ചെയ്യൂ എന്ന് ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ ബോർഡ് തീരുമാനമെടുത്തു. ഇക്കാര്യം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ അറിയിച്ചു. സൗജന്യ അരവണ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനായി കർശനമായ രേഖാസൂക്ഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. അരവണ കൈപ്പറ്റുന്ന ഓരോ വ്യക്തിയുടെയും പേരും മറ്റ് വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ…
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്‌സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു
പൊതുപണത്തിന്റെ സംരക്ഷകരെന്ന നിലയിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (PAC) തങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ആഹ്വാനം ചെയ്തു. പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ചിട്ടുള്ള ആവശ്യത്തിനായി അത് പൂർണമായും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണെന്നും പൊതുചെലവുകൾ സാധാരണ പൗരന്മാരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങളാണ് അവയുടെ ആത്യന്തികമായ അളവുകോലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന…
കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു
മ്യൂസിക് തെറാപ്പി എന്ന ഇന്ദ്രജാലം കൊണ്ടാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളുടെ മുന്നിൽ എഴുന്നേറ്റു നിന്നുകൊണ്ട് ദീർഘനേരം സംസാരിക്കാൻ എനിക്ക് കഴിയുന്നത് 4000 .-ൽ അധികം പാട്ടുകൾ എഴുതിയ എന്റെ ലഹരി ഭാഷയും സംഗീതവും മാത്രമാണ് . ഇന്ന് യുവതലമുറയിലെ പാട്ടെഴുത്തുകാരോടാണ് ഞാൻ മത്സരിക്കുന്നത് അവസാന കണ്ണിയായ ഡോക്ടർ മനു മഞ്ജിത്തിന്റെ പാട്ടുകളോടാണ് എന്റെ മിന്നൽ വള എന്ന പാട്ട് മത്സരിച്ചത് എന്ന് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിലെ…
കെ എസ് ആർ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സ്.
കെ എസ് ആർ ടി സി ബസ് കഴുകി മാതൃകയായി വിദ്യാർത്ഥികൾ കാഞ്ഞങ്ങാട്: കെ എസ് ആർ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സ്. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ കെ എസ് ആർ.ടി സി ബസ് സ്റ്റേഷനിലെ ബസുകളാണ് വിദ്യാർത്ഥികൾ ശുചീകരിച്ചത്. പൊതുഗതാഗത സംവിധാനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും, ശുചിത്വ സന്ദേശം നൽകുന്നതിനും വേണ്ടിയാണ് ഈ പ്രവർത്തനം. പഠനത്തിനൊപ്പം സേവനവുമാണ് ഇവരുടെ ലക്ഷ്യം. ഇത്…
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ആദ്യ ഇറക്കുമതി കണ്ടെയ്നറിന് അഡ്വ. എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചൈനയിലെ നിങ്ബോയിൽ നിന്ന് എം.എസ്.സി സബ്രിന 111 കപ്പലിൽ എത്തിയ കണ്ടെയ്നറിന്റെ ഔദ്യോഗിക സ്വീകരണം, പോർട്ട് വാർഡ് കൗൺസിലർ ജെ. പനിയടിമ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമ്മീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണർ, എഫ്.ആർ.ആർ.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി…
ബീമാപള്ളി ഉറൂസ് അവലോകന യോഗം
ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. ബീമാപള്ളി ജമാഅത്തെ കോൺഫറൻസ് ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നവംബർ 11 മുതൽ 21 വരെയാണ് ഈ വർഷത്തെ ഉറൂസ് മഹോത്സവം നടക്കുന്നത്. ഉറൂസിനോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളും തീർത്ഥാടകരും എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ക്രമസമാധാന പാലനത്തിനായി 10 ദിവസവും പൊലീസ് പിക്കറ്റിംഗും നിരീക്ഷണവും ഉറപ്പാക്കും….
ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
വെട്ടുകാട് തിരുനാൾ: ലഹരി പരിശോധനയും സുരക്ഷയും ശക്തമാക്കുമെന്ന് മന്ത്രി സി പി ജോൺ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലും തീരദേശ മേഖലകളിലും ലഹരി പരിശോധനയും എക്സൈസ് നിരീക്ഷണവും കർശനമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ നിർദ്ദേശം നൽകി. വെട്ടുകാട് മരിയൻ ഹാളിൽ ചേർന്ന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ മന്ത്രി നൽകിയത്. നഗരങ്ങളിലും തീരദേശ മേഖലകളിലും ലഹരിവസ്തുക്കളുടെയും നിരോധിത പാന്‍മസാലകളുടെയും ഉപയോഗവും വിൽപ്പനയും പൂർണ്ണമായി തടയുന്നതിനായി എക്സൈസ്…
ജിദ്ദ: സമൂഹത്തിൽ ആരോഗ്യ അവബോധം ഉണ്ടാക്കുന്ന പരിപാടികൾ ശ്ലാഘനീയം – ഇന്ത്യൻ കോൺസൽ ജനറൽ
ജിദ്ദ: പ്രവാസി സമൂഹത്തിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താനും, ആരോഗ്യ മേഖലയിൽ ക്രിയാത്മകമായ സംഭാവനകൾ നൽകാനും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി പറഞ്ഞു. സ്തനാർബുദ ബോധവൽക്കരണ മാസാചരണ ഭാഗമായി കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറിയ സ്തനാർബുദ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കോൺസൽ ജനറൽ. പത്നി ഫഹ്മിന ഖാത്തൂനുമായി ചേർന്നായിരുന്നു ഉദ്ഘാടന കർമ്മം. ഇന്ത്യൻ കോൺസുലേറ്റും തിരുവനന്തപുരം സ്വദേശി സംഗമം (ടി എസ് എസ്) വനിതാ വിഭാഗവും…










