പ്രഥമ സദാരാമ പുരസ്കാരം പ്രശസ്ത സിനിമാ – നാടക നടൻ വിജയരാഘവന് സമ്മാനിക്കും. കലാ സാംസ്കാരികത്തെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് കേസി കേശവപിള്ളയുടെ സദാരാമ നാടകത്തിന്റെ പേരിലാണ് പുരസ്കാരം നൽകുന്നത്. പ്രശസ്ത സാഹിത്യകാരൻ കെ വി മോഹൻകുമാർ, ജൂറി ചെയർമാനും തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീദേവി പി അരവിന്ദ്, ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ജൂറിഅംഗങ്ങളായ കമ്മിറ്റിയാണ് വിജയരാഘവനെ തെരഞ്ഞെടുത്തത്. നവംബർ 2 മുതൽ 11 വരെ…




