*പീഡന വീരൻ കോച്ച് ശ്രീവരാഹം മനുവിന് ഇതുവരെ 127 കൊല്ലം കഠിന തടവ്*
തലസ്ഥാനത്ത് ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി മനുവിന് നാലാമത്തെ കേസിലും ശിക്ഷ വിധിച്ചു കോടതി. 28 വർഷം കഠിന തടവും, 54,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെതാണ് വിധി. പ്രതിക്കെതിരെ ഉള്ളത് ആറു കേസുകളാണുള്ളത്. നേരത്തെ 3 കേസുകളിൽ ശിക്ഷ വിധിച്ചിരുന്നു.
നാലു കേസുകളിലായി പ്രതി മനുവിനെതിരെ ചുമത്തിയത് 127 വർഷം തടവ്. ഇനി രണ്ടു കേസുകളിൽ കൂടി വിധി വരാനുണ്ട്.


