Kerala

കേരള മീഡിയ അക്കാദമിയുടെ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടി വി ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം അക്കാദമി ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവഹിക്കുന്നു.

 

 

*മാധ്യമ വിദ്യാഭ്യാസത്തിൽ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും അനിവാര്യം: ജില്ലാ കളക്ടർ ജി പ്രിയങ്ക*

*കേരള മീഡിയ അക്കാദമി 2026-27 ബിരുദാനന്തര ഡിപ്ലോമ ബാച്ചുകൾക്ക് തുടക്കമായി

മാധ്യമരംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക.

കേരള മീഡിയ അക്കാദമിയുടെ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടി വി ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം അക്കാദമി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

മാധ്യമങ്ങളും വാർത്തകളും ജനജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന കാലഘട്ടമാണിത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ മാധ്യമരംഗത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് വിദ്യാർത്ഥികൾ കൃത്യമായി മനസ്സിലാക്കണം. സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്താൽ മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും വാർത്തകളിലെ കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. ഭാവിയെക്കുറിച്ച് കൃത്യമായ ധാരണയോടെ വേണം നവാഗതർ മുന്നേറേണ്ടതെന്നും ജില്ലാ കളക്ടർ ആശംസിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് വിശദീകരിച്ചു. വാർത്തകളിലെ സത്യം കണ്ടെത്തുകയാണ് ഒരു മാധ്യമപ്രവർത്തകന്റെ പ്രഥമ കർത്തവ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അറിവിനേക്കാൾ ഉപരി ‘അറ്റൻഷൻ എക്കോണമി’യാണ് ന്യൂ മീഡിയകളുടെ ഇന്നത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മീഡിയ അക്കാദമി വൈസ് ചെയർമാനും കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റുമായ കെ.പി. റെജി ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. അക്കാദമി സെക്രട്ടറി കെ.ആർ പ്രമോദ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ സി.എൽ. തോമസ്, അക്കാദമി ലക്ചറർമാരായ എം.എസ് വിഷ്ണുദാസ് , വി.ജെ വിനീത, രശ്മി തോമസ് , അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി എൻ ബി ബിജു എന്നിവർ പങ്കെടുത്തു.

  • ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികൾക്കായി ‘ജീവിതശൈലി രോഗങ്ങളും പ്രതിരോധവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
  • നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റി (എംസിഎംസി) യിൽ അംഗങ്ങളായിരുന്ന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വിതരണം ചെയ്തു.
30/06/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav