Kerala

സോഷ്യലിസ്റ്റ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം വിഴിഞ്ഞം ഉച്ചക്കടയിൽ, എസ്.എസ്.എ.ഐ. സംസ്ഥാന പ്രസിഡന്റ് എം.എസ് ഋഷഭ് ഉദ്ഘാടനം ചെയ്യുന്നു

 

 

 

വിഴിഞ്ഞം: മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികളുടെ ശരികളെ വെല്ലുവിളിക്കുന്നതും രാജ്യത്ത് നടന്ന വലിയ തെറ്റുകളിലൊന്നുമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്.എസ്.എ.ഐ) സംസ്ഥാന പ്രസിഡന്റ് എം.എസ്.ഋഷഭ് പറഞ്ഞു. വിഴിഞ്ഞം ഉച്ചക്കടയിൽ നടന്ന കോവളം നിയോജക മണ്ഡലം എസ്.എസ്.എ.ഐ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച് തെറ്റിനെ തിരുത്താൻ കോക്രോച്ച് ജനതാ പാർട്ടി ചെയ്യുന്ന സമരം വലിയ ശരിയാണെന്ന് അംഗീകരിച്ചേ തീരുവെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി.യുടെ സംഘടനാപ്രവർത്തനം വളരെ നല്ലരീതിയിൽ നടക്കുന്ന കോവളം മണ്ഡലത്തിൽ വിദ്യാർഥി സംഘടനയുടെ പ്രവർത്തനവും മികച്ചതാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിദ്യാർഥികൾ ലോകത്തിലെയും രാജ്യത്തിലെയും സ്വന്തം നാടിനെക്കുറിച്ചുളള കാര്യങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കണം. സമൂഹവുമായി അടുക്കാനുളള മാധ്യമമാണ് വിദ്യാർഥി സംഘടനാ രാഷ്ട്രീയം. തെറ്റുകളെ തിരുത്തി ശരികളിലേക്ക് കടക്കാനും നാടിന് നന്മചെയ്യാനും വിദ്യാർഥി സംഘടനാ പ്രസ്ഥാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആർ ജെ.ഡി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പരശുവയ്ക്കൽ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻനായർ, സെക്രട്ടറി വിഴിഞ്ഞം ജയകുമാർ, നേതാക്കളായ പുല്ലുവിള ജോയി, ചൊവ്വര സുനിൽനാടാർ, ടി.വിജയൻ, എൻ. രാജീവ്, ടി.ഡി. ശശികുമാർ, പാറക്കുഴി അനീഷ്, ജി. മുരളീധരൻ നായർ,   അഡ്വ: എസ്.വിജയകുമാർ, വട്ടവിള രാജൻ, തിങ്കൾ ഗോപകുമാർ, എം.കെ.രഘു, ആർ.ബാഹുലേയൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ സോഷ്യലിസ്റ്റ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ   ഓഫ് ഇന്ത്യ കോവളം നിയോജക   മണ്ഡലം ഭാരവാഹികളായി ആർ. രാഹുൽ(പ്രസിഡന്റ്), ജെ.ജോയൽ, എസ്.എം. അനന്തു( വൈസ് പ്രസിഡന്റുമാർ), എസ്.എം. സഞ്ചിത്, ആർ.ആരതി, പി.ഇവാൻ( സെക്രട്ടറി)   എന്നിവരെ തിരഞ്ഞെടുത്തു.

 

30/06/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav