അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം
Kerala

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം


കേരള ആരോഗ്യ സർവകലാശാലയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 2026 ജൂൺ 29-ന് സെനറ്റ് ഹാളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
സർവകലാശാലാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ എം. എസ്. സ്വാഗതം പറഞ്ഞു . പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. പി. വിജയൻ അധ്യക്ഷത വഹിച്ചു . വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ലഹരി വിരുദ്ധ ദിനാചരണം ഉൽഘാടനം ചെയ്തു. “മെഡിക്കൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തോട് സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളവരാണെന്നും, ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കുന്നതിൽ അവർ മാതൃകാപരമായ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ ചെറുത്തുനിൽക്കുന്നത് നമ്മുടെ നിലനിൽപ്പിന് വേണ്ടിയാണെന്നും, ലഹരിവിരുദ്ധ ബോധവൽക്കരണം ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും” അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് ഡോ. ആശിഷ് ആർ., വിദ്യാർത്ഥി കാര്യ വിഭാഗം, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ യുവതലമുറ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. ഡീൻ റിസർച്ച് ഡോ: ഷാജി കെ എസ് അഭിസംബോധന ചെയ്തു സംസാരിച്ചു. പരിപാടിയിൽ ഡോ. വി. വി. ഉണ്ണികൃഷ്ണൻ, ഡയറക്ടർ, അക്കാദമിക് സ്റ്റാഫ് കോളേജ്, നന്ദി രേഖപ്പെടുത്തി. വേദിയിൽ പരീക്ഷ കൺട്രോളർ ഡോ . അനിൽകുമാർ എസ് സന്നിഹിതനായിരുന്നു. സർവകലാശാല ജീവനക്കാർ, എൻ.എസ്.എസ്. അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

01/07/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav