ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അഴകോടെ ചുരം 2026’ ശുചീകരണ യജ്ഞത്തിന്റെ സമാപന ചടങ്ങ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അഴകോടെ ചുരം 2026’ ശുചീകരണ യജ്ഞത്തിന്റെ സമാപന ചടങ്ങ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു

 

*പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം -മന്ത്രി ഷിബു ബേബി ജോണ്‍*

*ജനകീയ കൂട്ടായ്മയില്‍ ശുചീകരണം; അഴകേറി താമരശ്ശേരി ചുരം*

പ്രകൃതി സംരക്ഷണം ഒരു മതം എന്ന രീതിയില്‍ കാണേണ്ട കാലഘട്ടമാണിതെന്നും പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും (ബി.എം.സി) പുതുപ്പാടി, താമരശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബി.എം.സികളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അഴകോടെ ചുരം 2026’ ശുചീകരണ യജ്ഞത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജൈവവൈവിധ്യ ക്ലബുകളുടെയും സോഷ്യല്‍ ഫോറസ്ട്രി ക്ലബുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്കിടി മുതല്‍ ചിപ്പിലിത്തോട് വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചുരം പാതയിലും പരിസരങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് പുതുപ്പാടി ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ തരംതിരിച്ച് എം.സി.എഫുകളിലേക്ക് കൈമാറി. തുടര്‍പ്രവര്‍ത്തനങ്ങള്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചു.

ചുരം രണ്ടാം വളവില്‍ നടന്ന ചടങ്ങില്‍ സി.കെ കാസിം എം.എല്‍.എ ശുചീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ നവാസ് പ്രകൃതി സംരക്ഷണ ദിന സന്ദേശം നല്‍കി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാലാമണി ടീച്ചര്‍, അംഗങ്ങളായ കെ.പി മുഹമ്മദന്‍സ്, രാജേഷ് ജോസ്, സീന, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ.പി മഞ്ജു, വി.കെ ഹുസൈന്‍കുട്ടി, മേലേടത്ത് അബ്ദുറഹ്‌മാന്‍, താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമീര്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികള്‍, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചുരം സംരക്ഷണ സമിതി, ഗ്രീന്‍ ബ്രിഗേഡ് അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കൊപ്പം പുതുപ്പാടി ഗവ. എച്ച്.എസ്.എസ്, താമരശ്ശേരി ജി.എച്ച്.എസ്.എസ്, ലിസ്സ കോളേജ്, എം.ജി.എം ഹൈസ്‌കൂള്‍, മര്‍കസ് കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള നാനൂറിലധികം ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും എന്‍.എസ്.എസ് വോളണ്ടിയര്‍മാരും ഉള്‍പ്പെടെ 700ലധികം പേര്‍ പങ്കാളികളായി.

28/07/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav