
ഗുരുദേവന്‍റെ തിരുജയന്തി ദിനം മുതല്‍ മഹാസമാധി ദിനം വരെ ശിവഗിരിയില്‍ വിശേഷാല്‍ ചടങ്ങുകളും പ്രാര്‍ത്ഥനാ യജ്ഞങ്ങളും ഉണ്ടാകും. അഖണ്ഡ നാമജപയജ്ഞം ഗുരുദേവ വിരജിത ഹോമ മന്ത്രത്താലുള്ള സമൂഹാര്‍ച്ചന, ശാന്തിഹവനം, സമൂഹ ഗുരുപുഷ്പാഞ്ജലി മന്ത്രാര്‍ച്ചന, ഗുരുധര്‍മ്മ പ്രബോധനം എന്നിവ ഇക്കാലയളവില്‍ ഉണ്ടാകും. ശാശ്വതമഹാഗുരുപൂജ, ഗുരുജയന്തി, മഹാസമാധി ഗുരുപൂജ, മഹാഗുരുപൂജ അന്നദാനം എന്നിവയ്ക്കുള്ള ക്രമീകരണവും ഉണ്ടാകുമെന്ന് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7558849108, 9400066230



