
കഴിഞ്ഞ 5 വർഷക്കാലം കുടുംബശ്രീ വഴി ആശുപത്രിയിൽ 100 പേരെ നിയമിച്ചുവെന്നും, 2 ലക്ഷം രൂപ വീതം വാങ്ങിയാണ് നിയമനം നടത്തിയതെന്നു മായിരുന്നു സുധാകരൻ്റെ ആരോപണം. ജൂൺ 26 ന് ആശുപത്രിയിൽ നടന്ന ഒരു പരിപാടിയിലാണ് സുധാകരൻ ഇക്കാര്യം പരസ്യമായി പറഞ്ഞത്.
പണം വാങ്ങിയ ആളുകളെ അറിയാമെങ്കിലും വെളിപ്പെടുത്തുന്നില്ലന്നും പ്രസംഗത്തിൽ പറഞ്ഞു. മറ്റ് വിവിധ വേദികളിലും സുധാകൻ ഈ ആരോപണം ഉന്നയിച്ചിരുന്നു. കൈക്കൂലി വാങ്ങിയ കാര്യം നേരിട്ട് അറിഞ്ഞു കൊണ്ട്, അത് നിയമ സംവിധാനത്തിന് മുന്നിൽ എത്തിക്കാതെ
നിയമസഭാംഗം കൂടിയായ സുധാകരൻ മറച്ചുവെക്കുകയാണ് ചെയ്തത്.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് നടന്നതായി ഉന്നയിച്ച ഈ ആരോപണം അതീവ ഗൗരവതരമാണ്. ഇത് സംബന്ധിച്ച് വിജിലൻസ് അന്വഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. കൈകൂലി നൽകിയവരേയും വാങ്ങിയവരേയും അറിയാവുന്ന ജി സുധാകരൻ്റെ മൊഴിയെടുത്ത് അന്വഷണം നടത്തി കുറ്റക്കാർക്ക് മതിയായ ശിക്ഷ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എച്ച് സലാം മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.



