എ.ഐ ഡിവൈഡ്’ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി : മന്ത്രി എം. ലിജു*  #മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേ “ആരോഹൺ 26” മന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

എ.ഐ ഡിവൈഡ്’ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി : മന്ത്രി എം. ലിജു* #മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേ “ആരോഹൺ 26” മന്ത്രി ഉദ്ഘാടനം ചെയ്തു

സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എ.ഐ ഡിവൈഡ് ആണെന്ന് സഹകരണ,എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുട്ടത്തറ കേപ്പ് (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ) എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേയും കോഴ്സ് പൂർത്തീകരണ ചടങ്ങുമായ ‘ആരോഹൺ 26’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യതക്കുറവ് വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് തടസമാകരുത്. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലുള്ള വ്യക്തിത്വങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മാർക്കിനപ്പുറം പ്രതിസന്ധികളെ തരണം ചെയ്യാനും ഒരു ടീമിനെ നയിക്കാനുമുള്ള വൈകാരിക ബുദ്ധി, സാമൂഹിക ഇടപെടൽ ശേഷി എന്നിവയാണ് ഭാവിയിലെ വിജയത്തെ നിർണയിക്കുന്നത്.

കേപ്പ് സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മുട്ടത്തറ കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ‘സെന്റർ ഓഫ് എക്സലൻസ്’ ആക്കി മാറ്റാൻ സഹകരണ വകുപ്പ് വികസന പ്രൊജക്ട് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക മുന്നേറ്റങ്ങളുടെ കാലഘട്ടത്തിൽ എഞ്ചിനീയറിംഗ് അറിവുകൾ പ്രയോഗിച്ച് പുതിയ വ്യക്തിത്വമായി ഉയരാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു.

ചടങ്ങിൽ പഠനം പൂർത്തിയാക്കിയ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേപ്പ് ഡയറക്ടർ ഡോ. എസ്. ജയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. വി. പ്രസീദ ലക്ഷ്മി, അപ്ലൈഡ് സയൻസ് വിഭാഗം മേധാവി എം.എസ്. ജെസ്മല ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.

12/08/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav