മാറുന്ന എ ഐ യുഗത്തിനനുസരിച്ച് ഭരണസംവിധാനവും മാറണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
Kerala

മാറുന്ന എ ഐ യുഗത്തിനനുസരിച്ച് ഭരണസംവിധാനവും മാറണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

# സി -ഡിറ്റിന്റെ ഐ സി റ്റി കോംപ്ലക്‌സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു#

സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ ഐ യുഗത്തിൽ, പുതിയ ആശയങ്ങളുമായി വരുന്ന യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ രീതിയിൽ ഭരണസംവിധാനങ്ങളും നിയമങ്ങളും മാറേണ്ടതുണ്ടെന്ന് വ്യവസായ, വാണിജ്യ ഐ ടി, എ ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സാങ്കേതിക മാറ്റങ്ങൾക്കൊപ്പം നമ്മൾ മാറാൻ തയ്യാറായില്ലെങ്കിൽ കാലഹരണപ്പെട്ടുപോകുമെന്നും, വളർന്നുവരുന്ന സംരംഭകർക്ക് വഴി ഒരുക്കാൻ സി ഡിറ്റ് സജ്ജമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി, സി ഡിറ്റിന്റെ പട്ടത്തുള്ള പുതിയ ഐ സി റ്റി കോംപ്ലക്‌സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ഐടിയുടെ മികച്ച കാലഘട്ടത്തിൽ ഇൻഫോപാർക്കും ടെക്നോപാർക്കും വന്നതുപോലെ, പുതിയ സാങ്കേതികവിദ്യയുടെ കാലത്ത് അതിനനുയോജ്യമായ ഇൻവെസ്റ്റ്മെന്റുകൾ എത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എ ഐ സംവിധാനങ്ങൾ ഉൾക്കൊള്ളാൻ സി ഡിറ്റിന് കഴിഞ്ഞിട്ടുണ്ടെന്നും, എ ഐ സാങ്കേതികവിദ്യ മൂലമുണ്ടാകുന്ന ദുരുപയോഗങ്ങളും പോരായ്മകളും പരിഹരിക്കാൻ ഇത്തരം കേന്ദ്രങ്ങൾ സഹായകമാകുമെന്നും
ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

ജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും മലയാള ഭാഷയ്ക്ക് മുൻഗണന നൽകുന്നതുമായ എ ഐ അധിഷ്ഠിത പൊതുസേവനങ്ങൾ വികസിപ്പിക്കുകയാണ് സി ഡിറ്റിന്റെ പുതിയ എ ഐ ലാബിന്റെ പ്രധാന ലക്ഷ്യം. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാനും കേൾക്കാനും ചോദ്യങ്ങൾ മനസ്സിലാക്കി മറുപടി നൽകാനും കഴിയുന്ന സംവിധാനങ്ങൾ സി-ഡിറ്റ് വികസിപ്പിക്കുന്നുണ്ട്. ശബ്ദത്തെ എഴുത്തായും എഴുത്തിനെ സ്വാഭാവിക ശബ്ദമായും മാറ്റുന്ന സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. ഒറ്റപ്പെട്ട പദ്ധതികൾക്കായി സാങ്കേതികവിദ്യ ആവർത്തിച്ച് വികസിപ്പിക്കുന്നതിന് പകരം, പുനരുപയോഗിക്കാവുന്ന പൊതു എ ഐ സംവിധാനങ്ങൾ നിർമ്മിച്ച് സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ഡാറ്റാ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് ലാബ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ സി ഡിറ്റ് പുതുതായി വികസിപ്പിച്ച ‘അരളി’ എന്ന മലയാള ഫോണ്ടിന്റെ പ്രകാശനവും നിർവ്വഹിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, റീജിയണൽ പി.എഫ് കമ്മീഷണർ അഴകിയ മണവാളൻ, കൗൺസിലർ രേഷ്മ സി, സി ഡിറ്റ് ഡയറക്ടർ പ്രൊഫ.ഡോ. എം അബ്ദുൾ റഹിമാൻ, സി ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എന്നിവർ പങ്കെടുത്തു.

13/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav