റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി, ഭവ്നേഷിനോട് ‘കൈ പിടിച്ചോ’ എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന കുറപ്പോടെ അനുമോൾ ഇന്നലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആദില, ഷിയാസ് കരീം തുടങ്ങി നിരവധി പ്രമുഖരും ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിരുന്നു.



