• ഓണം വാരാഘോഷത്തോടനുബന്ധിച്ച് 24.08.2026 തീയ്യതി മുതൽ 30.08.2026 തീയ്യതി വരെ ഉച്ചയ്ക്ക് 02.00 മണി മുതല്‍ രാത്രി 12.00 മണി വരെ കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡിലും ഓണാഘോഷ പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപമുള്ള റോഡുകളിലും തിരക്കനുഭവപ്പെടുന്നതനുസരിച്ച് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
• നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
• ഓണാഘോഷപരിപാടികൾ കാണാന്‍ വരുന്ന പൊതുജനങ്ങള്‍ അനുവദിച്ചിട്ടുളള പാര്‍ക്കിംഗ് ഗ്രൌണ്ടുകളില്‍ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്ന സമയം ഡ്രൈവറുടെ ഫോൺ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.
• കാല്‍നടയാത്രക്കാര്‍ റോഡില്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്നവിധം യാത്ര ചെയ്യാന്‍ പാടില്ലാത്തതും, ഫുട്പാത്തില്‍കൂടി മാത്രം യാത്ര ചെയ്യേണ്ടതും റോഡ് ക്രോസ് ചെയ്യുന്ന സമയങ്ങളില്‍ സീബ്രാലൈനുകള്‍ ഉപയോഗപ്പെടുത്തേണ്ടതുമാണ്.
• ഫൂട്ട്പാത്തുകളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും ആയതിന്റെ ചിലവ് വാഹനഉടമസ്ഥരില് നിന്നും ഈടാക്കുന്നതുമാണ്.
• എമര്‍ജന്‍സി റൂട്ട് ആയി ഉപയോഗിക്കുന്ന താഴെ പറയുന്ന സ്ഥലങ്ങളില്‍ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല.
1. മന്മോഹന് ബംഗ്ളാവ് – അക്കാമ്മ സ്റ്റാച്ചു-വെളളയമ്പലം – ആല്‍ത്തറ – പി എച്ച് ക്യൂ വരെയുളള റോഡിന്റെ ഇരുവശങ്ങളും
2. ആല്‍ത്തറ മാനവീയം -കെല്‍ട്രോണ്‍ വരെയുളള റോഡിന്റെ ഇരുവശങ്ങളും
3. വെളളയമ്പലം-കെല്‍ട്രോണ്‍-കനകക്കുന്ന് -മ്യൂസിയം -കോര്പ്പറേഷന് പോയിന്റ് – ആര് ആര് ലാമ്പ് വരെയുളള റോഡിന്റെ ഇരുവശങ്ങളും
4. കോര്പ്പറേഷന് പോയിന്റ് – കനകനഗര്‍ – നന്ദന്‍കോട് – ദേവസ്വം ബോര്‍ഡ്-ടി ടി സി വരെയുളള റോഡിന്റെ ഇരുവശങ്ങളും
• മ്യൂസിയം -കനകക്കുന്ന് ഭാഗത്ത് വാഹനത്തില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് താഴെ പറയും പ്രകാരം പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുളളതാണ്.
• ടൂവീലര്‍ പാര്‍ക്കിംഗ്
1. ടാഗോര്‍ തിയേറ്റര്‍
2. ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം
3. P W D കോമ്പൌണ്ട് , പി എം ജി
4. കോര്പ്പറേഷന് ഓഫീസ്
• ഫോര്‍ വീലര്‍ പാര്‍ക്കിംഗ്
1. വെളളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൌണ്ട്
2. ഒബ്സര്‍വേറ്ററി ഹില്‍സ്
3. കോര്പ്പറേഷന് ഓഫിസ് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്
4. ആര്‍ട്സ് കോളേജ് ഗ്രൌണ്ട്
5. സാഫല്യം കോപ്ലക്സ് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്
6. സംസ്കൃത കോളേജ് ഗ്രൌണ്ട്
7.കേരളാ യൂണിവേഴ്സിറ്റി ഓഫിസ് പരിസരം
8.യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട്
9.വഴുതയ്ക്കാട് വിമെന്‍സ് കോളേജ് ഗ്രൌണ്ട്
10. സംഗീത കോളേജ് ഗ്രൌണ്ട്
11. മോഡല്‍ സ്കൂള്‍ ഗ്രൌണ്ട് ,
12 ടി ടി സി കോളേജ് , തൈക്കാട്
13. എസ് എം വി സ്കൂള്‍ ഗ്രൌണ്ട്
14. മാഞ്ഞാലിക്കുളം ഗ്രൌണ്ട്
15.തമ്പാനൂര്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്
16.തമ്പാനൂര്‍ കെ എസ് ആര് ടി സി പാര്‍ക്കിംഗ് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്
17. ചാല ബോയ്സ് സ്കൂള്‍ ഗ്രൌണ്ട്
18. ചാല ഗേള്‍സ് സ്കൂള്‍ ഗ്രൌണ്ട്
തിരുവനന്തപുരം നഗരത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്ക് കുറയ്ക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന സ്ഥലങ്ങളില്‍ അനുവദിച്ചിട്ടുളള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം പൊതുഗതാഗതസംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.
• കാട്ടാക്കട, മലയിന്‍കീഴ്, തിരുമല ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് തിരുമല AMHSS സ്കൂള്‍ ഗ്രൌണ്ട്, തിരുമല സെവന്ത്ഡേ സ്കൂള്‍ ഗ്രൌണ്ട് , പൂജപ്പുര എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ഗ്രൌണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് ഗ്രൌണ്ട്, ഉദിയന്നൂര്‍ ദേവീ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൌണ്ട്, എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ ആറ്റുകാല്‍ ദേവീ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൌണ്ട് , ചാല ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൌണ്ട് , ചാല ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൌണ്ട്, തൈക്കാാട് മോഡല്‍ സ്കൂള്‍ ഗ്രൌണ്ട് , തൈക്കാട് TTC കോളേജ് ഗ്രൌണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ മണക്കാട് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൌണ്ട് , ഫോര്‍ട്ട് ഹൈസ്കൂള്‍ ഗ്രൌണ്ട് , ഈസ്റ്റ്ഫോര്‍ട്ട് സെന്‍ട്രല്‍ സ്കൂള്‍ ഗ്രൌണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• ഉളളൂര്‍, എം സി റോഡ് ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ എം ജി കോളേജ് ഗ്രൌണ്ടില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• കഴക്കുട്ടം ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൌണ്ട് , ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൌണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് വെളളയമ്പലം -മ്യൂസിയം-പി എം ജി – പാളയം ഭാഗങ്ങളില്‍ ദീപാലങ്കാരവുമായി ബന്ധപ്പെട്ടുളള തിരക്ക് വരുന്നതിനാല്‍ റയില്‍വേ സ്റ്റേഷന് , എയര്‍പോര്‍ട്ട്,മറ്റത്യാവശ്യയാത്രകള്ക്കായി പൊതുജനങ്ങള്‍ മറ്റ് റൂട്ടുകള്‍ ഉപയോഗിക്കേണ്ടതും യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കേണ്ടതുമാണ്.
• നെടുമങ്ങാട് ,നെയ്യാറ്റിന്‍കര, കാട്ടാക്കട ,പേരൂര്‍ക്കട,ശാസ്തമംഗലം , കിഴക്കേക്കോട്ട തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ആംബുലന്‍സുകളും മറ്റ് എമര്‍ജന്‍സി വാഹനങ്ങളും ദീപാലങ്കാരം നടക്കുന്ന വെളളയമ്പലം -മ്യൂസിയം-പി എം ജി – പാളയം റൂട്ട് ഒഴിവാക്കി കവടിയാര്‍-പട്ടം റൂട്ടോ ആര് ബി ഐ – അണ്ടര്‍പാസ്സേജ് -ജനറല്‍ ഹോസ്പിറ്റല്‍ -നാലുമുക്ക്- കണ്ണമ്മൂല-കുമാരപുരം റൂട്ടോ ഉപയോഗിക്കേണ്ടതാണ്.
• പാളയം മുതല്‍ വെളളയമ്പലം വരെയുളള റോഡില്‍ ഗതാഗതം തിരക്ക് വരുന്നതനുസരിച്ച് താഴെ പറയുന്ന വിധം ക്രമീകരിക്കുന്നതാണ്.
1. പാളയം,സ്റ്റാച്യു ഭാഗത്ത് നിന്നും കവടിയാര്‍ ,പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ഉള്‍പ്പെടെയുളള വാഹനങ്ങള്‍ യൂണിവേഴ്സിറ്റി കോളേജ് – ആശാന് സ്ക്വയര്‍ , സി എസ് എന്‍ ഫ്ലൈഓവര്‍ – ജി വി രാജ- പി എം ജി -പ്ലാമൂട് -മരപ്പാലം – കുറവന്‍കോണം -കവടിയാര്‍ വഴി പോകേണ്ടതാണ്.
2. കിഴക്കേക്കോട്ട, തമ്പാനൂര്‍ ഭാഗത്ത് നിന്നും വെളളയമ്പലം ശാസ്തമംഗലം,പേരൂര്‍ക്കട ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ഉള്‍പ്പെടെയുളള വാഹനങ്ങള്‍ പനവിള -ബേക്കറി- വഴുതയ്ക്കാട് -എസ് എം സി -ഇടപ്പഴിഞ്ഞി -ശാസ്തമംഗലം വഴി പോകേണ്ടതാണ്.
3.കവടിയാര്‍ ,പേരൂര്‍ക്കട, നെടുമങ്ങാട്,ശാസ്തമംഗലം ഭാഗത്ത് നിന്നും പാളയം -തമ്പാനൂര്‍-കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ഉള്‍പ്പെടെയുളള വാഹനങ്ങള്‍ വെളളയമ്പലം- എസ് എം സി , -വഴുതയ്ക്കാട്- വിമെന്‍സ് കോളേജ് ജംഗ്ക്ഷന് – കലാഭവന്‍മണി റോഡ് -പനവിള വഴി പോകേണ്ടതാണ്.
4.കേശവദാസപുരം പട്ടം ഭാഗങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ പട്ടം -പൊട്ടക്കുഴി -കുമാരപുരം-കണ്ണമ്മൂല- നാലുമുക്ക് -ജനറല്‍ ഹോസ്പിറ്റല്‍ – ആശാന്‍സ്ക്വയര്‍ വഴി പോകേണ്ടതാണ്.
• തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്
Kerala


