ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ  മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം
Kerala

ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം

നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി എന്നും ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഓണാഘോഷമെന്ന് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവേലിയുടെ ഭരണകാലമാണ് ഏതൊരു നല്ല ഭരണാധികാരിക്കും എക്കാലത്തെയും വലിയ വെല്ലുവിളിയും മാതൃകയും. മാറിമാറി വരുന്ന സർക്കാരുകൾക്കും ഭരണാധികാരികൾക്കും മാവേലിയുമായി സ്വന്തം ഭരണത്തെ താരതമ്യം ചെയ്യേണ്ടിവരുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. കള്ളവും ചതിയും ഇല്ലാതെ സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു കാലഘട്ടത്തെ സൃഷ്ടിക്കാൻ സർക്കാരുകൾക്ക് സാധിക്കുമ്പോഴാണ് മഹാബലിയുടെ ഓർമ്മകൾ പൂർണ്ണമാകുന്നത്. ഓണം മലയാളികളുടെ കൂട്ടായ്മയുടെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരെ യുവതലമുറയെ സംരക്ഷിക്കാൻ സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതിയെ പ്രശംസിച്ച അദ്ദേഹം, നാടിന്റെ വികസനത്തോടൊപ്പം യുവശക്തിയെ നല്ല വഴികളിലേക്ക് നയിക്കാൻ ഇത്തരം പദ്ധതികൾക്ക് സാധിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകളും അദ്ദേഹം നേർന്നു.

25/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav