ചിറയിൻകീഴിൽ കോൺഗ്രസ് കുടുംബയോഗത്തിനിടെ കയ്യാങ്കളി; എംഎൽഎ രമ്യ ഹരിദാസും പ്രവർത്തകരും തമ്മിൽ തർക്കം രൂക്ഷം.
Kerala

ചിറയിൻകീഴിൽ കോൺഗ്രസ് കുടുംബയോഗത്തിനിടെ കയ്യാങ്കളി; എംഎൽഎ രമ്യ ഹരിദാസും പ്രവർത്തകരും തമ്മിൽ തർക്കം രൂക്ഷം.

എംഎൽഎയ്ക്കൊപ്പമെ ത്തിയ പി.എ യോഗത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിഷയം ചോദ്യം ചെയ്ത‌തിന് പിന്നാലെ കയ്യാങ്കളി. സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടി

ചിറയിൻകീഴ്: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരും എംഎൽഎ രമ്യ ഹരിദാസും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലെത്തി.

വീട്ടിൽ നടന്ന കുടുംബയോഗത്തിനിടെയാണ് സംഭവമുണ്ടായത്.

എംഎൽഎയ്ക്കൊപ്പം എത്തിയ പി.എ യോഗത്തിൽ പങ്കെടുത്തതിനെ ചില കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം.

ഇക്കാര്യം ജില്ലാ പഞ്ചായത്ത് അംഗം ചോദ്യം ചെയ്‌തതോടെ വാക്കുതർക്കം രൂക്ഷമാവുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് രമ്യ ഹരിദാസ് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു

കുടുംബയോഗത്തിനിടെ നടന്ന തർക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Screenshot
05/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav