
കൈപ്പമംഗലം അപകടത്തിൽ മരിച്ച എട്ടു പേരെയും തിരിച്ചറിഞ്ഞു. ജോഷ്വാ, ജീവ, മുരളി എന്നിവരെയാണ് തിരിച്ചറിയാനുണ്ടായിരുന്നത്. സേലം സ്വദേശി വിശ്വ (20), മധുര സ്വദേശികളായ (20), പ്രസന്ന, ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20) എന്നിവരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു.
നിലവിൽ പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്. കൃത്യം 9 മണിക്ക് പോസ്റ്റ്മോർട്ടം ആരംഭിച്ചിരുന്നു. രണ്ട് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഡിണ്ടിഗൽ സ്വദേശിയായ സൂര്യയുടെ ബന്ധുക്കൾ മെഡി-കോളേജിൽ എത്തിയിട്ടുണ്ട്

കൈപ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീറിങ് വിദ്യാർഥികളായ എട്ടു പേരാണ് മരിച്ചത്. എല്ലാവരും പി എസ് എൻ എ എഞ്ചിനീറിങ് കോളേജ് വിദ്യാർഥികളായിരുന്നു. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.



