അഭിഭാഷക സംരക്ഷണ നിയമം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് പ്രക്ഷോഭത്തിലേക്ക്
Kerala

അഭിഭാഷക സംരക്ഷണ നിയമം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് പ്രക്ഷോഭത്തിലേക്ക്

 

അഭിഭാഷക സംരക്ഷണ നിയമം നിർമിക്കണം; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അഭിഭാഷക സംരക്ഷണ നിയമം നിർമിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ മറ്റേതൊരു മേഖലയിലും ഉണ്ടാകാത്ത തരത്തിൽ വർധിച്ചുവരികയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമനിർമാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യൻ ജൂഡീഷ്യൽ സംവിധാനത്തിൽ ബെഞ്ചും ബാറും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അഭിഭാഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ സംരക്ഷണം അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി.

അഭിഭാഷകരുടെ സംരക്ഷണത്തിനായി ഡൽഹി, ഗോവ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമങ്ങളുണ്ടെങ്കിലും കേരളത്തിൽ അഭിഭാഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. അഭിഭാഷക സമൂഹത്തിന്റെ സംരക്ഷണത്തിനായി നിയമനിർമാണം നടത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചു.

സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിവിധ ഭാരവാഹികൾ പങ്കെടുത്തു. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുന്നതിനായുള്ള തുടർപ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. കേരളത്തിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഒപ്പുശേഖരണം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാScreensho

17/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav