ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ഉണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഖൈബർ പഖ്തൂൺഖ്വയിലെ തന പ്രദേശത്താണ് ആക്രമണം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



