ഡാലു പരമേശ്വരൻ ചീഫ് ഫോട്ടോഗ്രാഫറായി നിയമിതനായി
Kerala

ഡാലു പരമേശ്വരൻ ചീഫ് ഫോട്ടോഗ്രാഫറായി നിയമിതനായി

തിരുവനന്തപുരം: ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിൽ ദീർഘകാലത്തെ മികച്ച സേവന പാരമ്പര്യവും ശ്രദ്ധേയമായ ചിത്രീകരണ മികവുമുള്ള ഡാലു പരമേശ്വരനെ ചീഫ് ഫോട്ടോഗ്രാഫറായി നിയമിച്ചു. സെക്രട്ടേറിയറ്റിലും ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഡാലു പരമേശ്വരൻ, പരമേശ്വരൻ നായരുടെയും ഇന്ദിരാദേവിയുടെയും മകനാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടികളുടെ സമ്പൂർണ്ണ ഫോട്ടോ കവറേജ് നിർവഹിച്ചത് ഇദ്ദേഹമായിരുന്നു. കൂടാതെ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡ്, അന്താരാഷ്ട്ര വ്യാപാര മേളകൾ എന്നിവയിലും വിവിധ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ എന്നിവർ കേരളത്തിലെത്തിയപ്പോഴുള്ള ഔദ്യോഗിക ഫോട്ടോ കവറേജുകളിലും മികവുറ്റ സാന്നിധ്യമായിരുന്നു , ഔദ്യോഗിക രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ പരിഗണിച്ച് സർക്കാരിന്റെ നാല് ഗുഡ് സർവീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്.
ദേശീയ-അന്തർദേശീയ തലത്തിലെ പ്രമുഖ വ്യക്തികളുടെ കേരള സന്ദർശനം ക്യാമറയിൽ പകർത്തി ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് ഡാലു പരമേശ്വരൻ.ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ നെതർലാൻഡ്സ് രാജാവ്കിംഗ് വില്യം അലക്സാണ്ടർ, തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവരുടെ കേരള സന്ദർശനങ്ങളിൽ ഔദ്യോഗിക ഫോട്ടോ കവറേജ് നിർവഹിച്ചത് ഇദ്ദേഹമായിരുന്നു.

05/11/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav