ജാഫർ ചമ്പാടിനെ ഐ എ എഫ് സി അവാർഡ് നൽകി ആദരിച്ചു
Kerala

ജാഫർ ചമ്പാടിനെ ഐ എ എഫ് സി അവാർഡ് നൽകി ആദരിച്ചു

തിരുവനന്തപുരം : കണ്ണൂരിലെ കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ വൈസ് ചെയർമാൻ ജാഫർ ചമ്പാടിനെ കഴിഞ്ഞ ദിവസം ഐ എ എഫ് സി അവാർഡ് നൽകി ആദരിച്ചു. തമ്പാനൂർ ചൈത്രം ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് ചടങ്ങ് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന അവാർഡ് മന്ത്രി നൽകുകയുണ്ടായി. പന്ന്യൻ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ നിയമസഭാ സ്പീക്കർ വിജയകുമാർ,പി കെ കുഞ്ഞ് ഫൗണ്ടേഷൻ ചെയർമാൻ കലാപ്രമി ബഷീർ ബാബു,കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ,പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ,കൃപ സെക്രട്ടറി മുഹമ്മദ് മാഹിൻ,മലയാളി കോൺഗ്രസ് കർണാടക സെക്രട്ടറി അബ്ദുൽ ഗഫൂർ,സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷിജ സാന്ദ്ര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.കെ മഹബൂബ് സ്വാഗതവും വള്ളക്കടവ് നസീർ നന്ദിയും രേഖപ്പെടുത്തി.

24/06/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav