*തലസ്ഥാന നഗരത്തിലെ പീഡന പരമ്പര വീരൻ ശ്രീവരാഹം മനുവിന് വീണ്ടു ശിക്ഷ
Kerala

*തലസ്ഥാന നഗരത്തിലെ പീഡന പരമ്പര വീരൻ ശ്രീവരാഹം മനുവിന് വീണ്ടു ശിക്ഷ

*

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് തുടർച്ചയായ ശിക്ഷ; നാല് കേസുകളിൽ കുറ്റക്കാരൻ, 47 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ വള്ളക്കടവ് ശ്രീവരാഹം സ്വദേശിയും ക്രിക്കറ്റ് കോച്ചുമായ മനു എം. (40) നാല് കേസുകളിൽ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി കണ്ടെത്തി. നാലാമത്തെ കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും കോടതി വിധിച്ചു.

നേരത്തെ രണ്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതി, മൂന്നാമത്തെ കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. ആദ്യ രണ്ട് കേസുകളിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷമേ പുതിയ കേസിലെ ശിക്ഷ ആരംഭിക്കൂ. അതിനാൽ പ്രതിക്ക് തുടർച്ചയായി ദീർഘകാലം ജയിലിൽ കഴിയേണ്ടിവരും.

2018-ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അതിജീവിത തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് എത്തിയത്. പരിശീലനത്തിന്റെ പേരിൽ നെറ്റ്സ്, ജിം, ആളൊഴിഞ്ഞ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി പ്രതി കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നും വീട്ടിലെ നെറ്റ്സ് സൗകര്യം ഉപയോഗിച്ചും പീഡനം നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

സംഭവം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വർഷങ്ങളോളം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു. 2024 മാർച്ചിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റിനിടെ പ്രതിയെ വീണ്ടും കണ്ടതോടെ കുട്ടി മാനസികമായി തളരുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

പരാതി പുറത്തുവന്നതോടെ മറ്റ് കുട്ടികളും മുന്നോട്ടുവന്നതിനെ തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായിട്ടുണ്ട്. മൂന്ന് കേസുകളിൽ ഇതിനകം ശിക്ഷ വിധിച്ച കോടതി, നാലാമത്തെ കേസിലും പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹനും സംഘവും ഹാജരായി. കണ്ടോൺമെന്റ് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

28/06/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav