Kerala

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

 

വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമായി

ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും

പി എസ് സിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

സർക്കാരിന്റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനായി ഓപ്പൺ പോർട്ടൽ ആരംഭിക്കും

വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറുന്നത് സംബന്ധിച്ച വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റി കരാർ വ്യവസ്ഥകൾ, നിയമപരമായ കാര്യങ്ങൾ, കേരളത്തിന്റെ താൽപര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളു.

സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസിൽ ഉൾപ്പെടെയുള്ള വിവിധ നിയമ ഉദ്യോഗസ്ഥരെയും ഹൈക്കോടതിയിലേക്കുള്ള സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

08/07/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav