കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിന്റെ ഷോറൂമുകളിൽ ഒപ്പോ റെനോ 16 സീരീസ് സ്മാർട്ട്ഫോണുകളുടെയും അനുബന്ധ ഡിജിറ്റൽ ഗാഡ്ജറ്റായ ഒപ്പോ ബബിളിന്റെയും വിൽപ്പന ആരംഭിച്ചു.
കുമരകം ബാക്ക്‌വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക **** ഫോൺ ലോഞ്ച് നിർവഹിച്ചു.
ചടങ്ങിൽ ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ്, ഒപ്പോ കേരള സി.ഇ.ഒ സൈമൺ ലിയാങ്, ഒപ്പോ കേരള ജനറൽ മാനേജർ മൈൽസ്, ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ജിബിൻ കെ. തോമസ്, ഓക്സിജൻ പർച്ചേസ് ആൻഡ് ഓപ്പറേഷൻ വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, ഓക്സിജൻ റീജണൽ ബിസിനസ് ഹെഡ് ഷാജഹാൻ സിറാജുദ്ദീൻ, ഓക്സിജൻ ഗ്രൂപ്പ് മൊബൈൽ ഹെഡ് സി.ആർ. ഗീവർഗീസ്, മാർക്കറ്റിങ് ഹെഡ് കെ. അമൽദേവ്, ഒപ്പോ കേരള സെയിൽസ് ഹെഡ് ടി.എസ്. ആന്റണി, മാർക്കറ്റിങ് ഹെഡ് ആതിര മോഹൻദാസ്, ബ്രാൻഡിങ് ഹെഡ് വെങ്കിടേശൻ എന്നിവർ പങ്കെടുത്തു.
സെൽഫി ചിത്രങ്ങൾ കൂടുതൽ വ്യക്തതയോടെ പകർത്താൻ സഹായിക്കുന്ന ഒപ്പോ ബബിള്‍ എന്ന ഡിജിറ്റൽ ഗാഡ്ജറ്റാണ് പുതിയ സീരീസിന്റെ പ്രധാന ആകർഷണം. ഫോണിനോട് ചേർത്ത് ഉപയോഗിക്കാവുന്ന ഈ ഉപകരണത്തിലെ ചെറിയ സ്ക്രീൻ വഴി മികച്ച സെൽഫി ചിത്രങ്ങൾ എടുക്കാൻ സാധിക്കും.
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഒപ്പോ റെനോ 16 സീരീസിന്റെ പ്രധാന ക്യാമറ സവിശേഷതകൾ.
കൂടുതൽ വിവരങ്ങൾക്ക്: 9020 100 100



