Kerala

കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്‍റ്

 

ഇ 20 ജനതാ പാര്‍ട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഇ 20 ജനതാ പാർട്ടി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ’ എന്നാണ് എക്സ് അക്കൗണ്ടിന്‍റെ ബയോയിൽ പറയുന്നത്. ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്ന് ഇവര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

എന്നാല്‍, രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്‍റിനെ അറിയിച്ചിരുന്നു. അതേ സമയം 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായും തള്ളുകയാണ് കേന്ദ്രം. നീതി ആയോഗ് അടക്കമുള്ള വിവിധ ഏജൻസികളുടെ ലാബ് പരിശോധനകളിലും പ്രായോഗിക പഠനങ്ങളിലും ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയെന്ന് കേന്ദ്രം പറയുന്നു. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ (പഴയ മോഡലുകൾ ഉൾപ്പെടെ) എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി ഒറ്റ പരാതിയും ലഭിച്ചിട്ടില്ല. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും സമാനമായ അനുഭവമാണുള്ളത്. നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 പെട്രോളിൽ ഓടുന്നവയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

27/07/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav