സൗജന്യ പ്രമേഹ-ആരോഗ്യ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി
Kerala

സൗജന്യ പ്രമേഹ-ആരോഗ്യ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

കാഞ്ഞങ്ങാട്: ജ്യോതിദേവ്സ് ഡയബറ്റസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിൻ്റെയും കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ പ്രമേഹ-ആരോഗ്യ പരിശോധനാ ക്യാമ്പും ഡയറ്റീഷൻ നോഹ നാസറിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ആർ ബി എസ് , എച്ച് ബി എ ഒൺ സി , ക്രിയാറ്റിനിൻ, എസ് ജി പി റ്റി , ടോട്ടൽ കൊളസ്ട്രോൾ എന്നീ പരിശോധനകൾ സൗജന്യമായി നടത്തി.

പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ മെഡിക്കൽ നിർദേശവും ജീവിതശൈലി കൗൺസലിംഗും നൽകി. അസാധാരണ ഫലമുള്ളവർക്ക് തുടർചികിത്സയ്ക്കുള്ള നിർദേശവും നൽകി.

ക്യാമ്പിന് ഡോ. ഷഹാന യാസ്മിൻ, സ്‌കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ, ഹെഡ്മാസ്റ്റർ എം ഗിരീശൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദിഖി , സ്‌റ്റാഫ് സെക്രട്ടറി കെ പി രഞ്ജിത്, സനിത എസ്, പ്രജീഷ് സി എം , സിന്ധു പി രാമൻ , ഡയറ്റീഷൻ നോഹ നാസർ, അനുശ്രീ കെ , അശ്വിൻ കുമാർ കെ വി , വരുണ കെ എന്നിവർ പങ്കെടുത്തു . എൻ എസ് എസ് വോളൻ്റിയർമാരായ ആര്യ എം കെ, ശ്രിയ ലക്ഷ്മി രൂപേഷ് , അഭിഷേക് പി സി , ഫസ്‌ന ഷരീഫ്, അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പ്രമേഹ-ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനാണ് ഇത്തരം ക്യാമ്പുകൾ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷഹാന യാസ്മിൻ പറഞ്ഞു.

06/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav