ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ഓഫീസ് ആദ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
Kerala

ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ഓഫീസ് ആദ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

സാധാരണക്കാരുടെയും തൊഴിലാളികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് യു ഡി എഫും അതിന്റെ ഘടകകക്ഷികളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രി ഷിബു ബേബി ജോൺ ചവറയിലെ ജനങ്ങൾക്കായി തുറന്ന ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എൻ കെ പ്രേമചന്ദ്രൻ പാർലമെന്റിലും ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള നേതാക്കൾ നിയമസഭയിലും ശക്തമായ ജനകീയ പോരാട്ടങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കശുവണ്ടി, കയർ, കൈത്തറി മേഖലകളിലെ തൊഴിലാളികൾ, ആശാ വർക്കർമാർ, പാചകത്തൊഴിലാളികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങളും ഉത്സവകാല സഹായങ്ങളും ഉറപ്പാക്കുന്നതിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചവറയിലെ സാധാരണക്കാർക്കും രോഗികൾക്കും ചികിത്സാ സഹായം ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രമായാണ് ഷിബു ബേബി ജോണിന്റെ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി, ആർ എസ് പി- കോൺഗ്രസ് നേതാക്കൾ, യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

25/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav