Kerala

മിന്നൽ പ്രളയത്തിൽ വിറച്ച് നേപ്പാൾ

 

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തെ തുടർന്ന് ടിബറ്റിലെ കൈലാസ മാനസരോവർ യാത്രയ്ക്കായി പുറപ്പെട്ട 400 ഓളം തീർഥാടകരുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. സംഘത്തിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 93 നേപ്പാൾ സ്വദേശികളും ഇവർക്കൊപ്പമുണ്ട്. ബുധനാഴ്ച പുലർച്ചെ നേപ്പാൾ-ചൈന അതിർത്തിയായ റസുവഗഢിയിലുണ്ടായ ശക്തമായ പ്രളയത്തിൽ ഗ്രാമങ്ങളും പ്രധാന പാതകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതാണ് തീർഥാടകരുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടാൻ ഇടയാക്കിയത്.

വിവിധ ട്രാവൽ ഏജൻസികൾ മുഖേന യാത്ര തിരിച്ച 390 തീർഥാടകർ ബുധനാഴ്ച അതിർത്തി കടക്കാനിരിക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടച്ച് കൈലാഷ് ട്രാവൽസ് ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ ബാഷു കുമാർ അധികാരി അറിയിച്ചു. ഇതിൽ ചുരുക്കം ചിലരുമായി മാത്രമാണ് നിലവിൽ ആശയവിനിമയം സാധ്യമായിട്ടുള്ളതെന്നും ബാക്കിയുള്ളവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെക്കേഴ്സ് സൊസൈറ്റിയുടെ 92 പേരും സാമ്രാട്ട് ടൂർസ് ആൻഡ് ട്രാവൽസിന്റെ 71 പേരും ഹിമാലയൻ ഗ്ലേസിയറിന്റെ 62 പേരും ലീഫ് ഹോളിഡേയ്സിന്റെ 55 പേരും കൈലാഷ് ജേർണിയുടെ 31 പേരും ഫിഷ്ടെയിൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ 27 പേരും സംഘത്തിലുണ്ട്. ഇതിന് പുറമെ കാഠ്മണ്ഡു ഹോളിഡേയ്സ് (17), ആൽപൈൻ എക്കോ ട്രെക്ക് (16), റിച്ച ടൂർസ് (12), എക്സ്പ്ലോർ വെക്കേഷൻ (7) തുടങ്ങിയ ഏജൻസികൾ വഴിയെത്തിയവരും കുടുങ്ങിക്കിടക്കുകയാണ്.

കാണാതായ തീർഥാടകരെ കണ്ടെത്താനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് ട്രെക്കിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് നേപ്പാൾ അറിയിച്ചു. പ്രളയത്തിൽ റസുവ വഴിയുള്ള പ്രധാന റോഡുകൾ തകർന്നത് ടിബറ്റിലേക്കുള്ള ഗതാഗതത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 

27/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav