
കാക്കനാട് ഇൻഫോപാർക്ക് വാട്ടർ മെട്രോ സർവ്വീസ് വീണ്ടും പരിഗണനയിൽ. ഐടി മേഖലയിൽ നിന്നുൾപ്പടെ ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കാൻ വീണ്ടും ശ്രമം ആരംഭിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി രണ്ടേക്കർ സ്ഥലം കണ്ടെത്തിയിരുന്നു
വൈറ്റിലയിൽ നിന്നും കാക്കനാട് ചിറ്റേത്തുകരയിലേക്കും തുടർന്ന് ഇൻഫോപാർക്കിലേക്കും വാട്ടർ മെട്രോ സർവീസ് നീട്ടുന്നതിനായി പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇൻഫോപാർക്കിലേക്ക് സർവീസ് നടപ്പിലാക്കിയിരുന്നില്ല. ഇൻഫേ പാർക്ക് റൂട്ടിലുള്ള ബണ്ടാണ് പദ്ധതിക്ക് പ്രതിസന്ധിയായത്. ഐ ടി മേഖലയിൽ നിന്നുൾപ്പടെ ആവശ്യമുയർന്നതോടെയാണ് വാട്ടർ മെട്രോ സർവീസ് വീണ്ടും പരിഗണിക്കുന്നത്. പദ്ധതിക്കാവശ്യമായ രണ്ടേക്കർ സ്ഥലം.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നു. കാക്കനാട്ടേക്കുള്ള മെട്രോ സർവീസ് അടുത്ത വർഷം പൂർത്തിയാകും. അനുബന്ധമായി വാട്ടർ മെട്രോ കൂടി യാഥാർത്ഥ്യമായാൽ യാത്രാ സൗകര്യം വർദ്ധിക്കും. റോഡ്, റെയിൽ, ജലഗതാഗത സംവിധാനങ്ങളുടെ മൾട്ടി മോഡൽ ഗതാഗത ഹബ്ബായി ഇതോടെ ഇൻഫോപാർക്ക് മാറും
ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, കളക്ടറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നിരവധി യാത്രക്കാർക്കാണ് പദ്ധതി ഗുണം ചെയ്യുക. നിലവിൽ ചിറ്റേത്തുകര വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ഇൻഫോപാർക്കിലേക്കും കളക്ടറേറ്റിലേക്കും ദൂരം കൂടുതലാണ്. പദ്ധതി നടപ്പിലായാൽ യാത്രക്കാർക് വളരെ പെട്ടെന്ന് ഇവിടങ്ങളിലേക്ക് എത്താം. റോഡിലെ ഗതാഗത കുരുക്കിൽ വലയാതെ യാത്ര ചെയ്യാനും സാധിക്കും




