
വണ്ടിപ്പെരിയാർ – മ്ലാമല റൂട്ടിൽ കാഴ്ച മറയ്ക്കുന്ന കാടുകൾ കാരണം അപകടങ്ങൾ തുടർക്കഥയാകുന്നു. പ്രശ്നത്തിൽ ജനപ്രതിനിധികൾ ഇടപെടാതെ വന്നതോടെ പ്രതിഷേധമായി നാട്ടുകാർ റോഡരുകിലെ കാടുകൾ വെട്ടിത്തെളിച്ചു.
വണ്ടിപ്പെരിയാർ – മ്ലാമല-തേക്കായ്ക്കൽ റൂട്ടിലാണ് കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടുകൾ വളർന്ന് നിൽകുന്നത്. ഇത് പലപ്പോഴും വാഹനങ്ങൾക്ക് കാഴ്ച്ച മറയ്ക്കുന്നതുമൂലം അപകടങ്ങൾ പതിവാണ്. ഏഴ് കിലോമീറ്റലധികം ദൂരത്തിൽ കഴിഞ്ഞ വർഷം പൊതുമരാമത്ത് വിഭാഗം റോഡ് ടാറിംഗ് ജോലികൾ നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ കുടുതൽ കാടുകൾ വളർന്ന് നിൽക്കുകയാണ്.
ഇതുമൂലം അപകടങ്ങളും തുടർകഥയായി.

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാടുകൾ വെട്ടി തെളിക്കുന്ന വിവരം അറിഞ്ഞ് ജനപ്രതിനിധികൾ എത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചു. ഇതോടെ ഇവർ സ്ഥലത്ത് നിന്ന് പിൻവാങ്ങി
അടുത്ത ഞായറഴ്ച്ചയും ഈ ഉദ്യമം തുടരുമെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് തകർന്ന് തരിപ്പണമായി കിടന്ന റോഡ് കീരിക്കര, മ്ലാമല പ്രദേശത്തെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ വലിയ സമരങ്ങളുടെ ഫലമായി റോഡ് കുറെ ദൂരം ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.



