
പാലക്കാട്: കോൺഗ്രസ് നേതാവുംമുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു.
നാല് പ്രാവശ്യം ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചിറ്റൂർ നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്.
1950ൽ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലാണ് ജനനം. 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു

കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
1996, 2001, 2006, 2011
വർഷങ്ങളിലാണ് കെ. അച്യുതൻ ചിറ്റൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.



