
വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്നും അനധികൃത മദ്യശേഖരം പിടികൂടിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.
എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് 67 ലിറ്ററിലധികം മദ്യം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. നിയമവിരുദ്ധമായി മദ്യം കടത്തിയതിനും വിൽപനയ്ക്കായി സൂക്ഷിച്ചതിനും അബ്കാരി നിയമത്തിലെ 55 എ, 55 ഐ, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
വീട്ടിൽ അനധികൃത മദ്യശേഖരമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധന ഇരുപത് മണിക്കൂറുകൾക്ക് ശേഷം ഇന്നലെ രാത്രിയോടെയാണ് പൂർത്തിയായത്
. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നത്.
എറണാകുളത്ത് നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയുമായി എക്സൈസ് സംഘം ഇന്ന് പകൽ 11 മണിയോടെയോ 12 മണിയോടെയോ വയനാട്ടിലെത്തും. തുടർന്ന് ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

#


