
തിരുവനന്തപുരം: ശ്രീനാരായണ ഗുരു “തെക്കൻ പഴനി” എന്ന് നാമകരണം ചെയ്ത് അനുഗ്രഹിച്ച വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം ഒരുങ്ങി. ഭക്തിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്ന വേൽസ്തംഭം തലസ്ഥാനത്തിന്റെ പ്രധാന കാഴ്ചകളിലൊന്നായി മാറും.
ഷഷ്ഠി ദിനത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ വേൽസ്തംഭം സമർപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. വി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
കുന്നുംപാറ ക്ഷേത്രത്തിലെ പുതിയ വേൽസ്തംഭം ഭക്തജനങ്ങൾക്ക് ആത്മീയ അനുഭവം പകരുന്നതിനൊപ്പം ക്ഷേത്രത്തിന്റെ പാരമ്പര്യത്തിനും മഹത്വത്തിനും കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.




