
സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ. കേരളാ – കണ്ണൂർ സർവകലാശാലകളിലെ വിവിധ കോളേജുകൾ എസ്എഫ്ഐ വിജയിച്ചു കയറി. എംഎസ്എഫ്- കെഎസ്‍യു യൂണിയനുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു
തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 31 കോളേജുകളിൽ 29 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. നാല് കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എൻ കോളേജ് വർക്കല, സെന്റ് സേവിയഴ്സ് കോളേജ് തുമ്പ, എജെ കോളേജ് തോന്നയ്ക്കൽ, നെടുമങ്ങാട് ഗവൺമെൻറ് കോളജ് എന്നിവയാണ് തിരിച്ചുപിടിച്ചത്. 26 കോളേജുകളിൽ എസ്എഫ്ഐ തുടരും.
പോളിടെക്നിക് തെരഞ്ഞെടുപ്പിൽ ജില്ലയിൽ 5ൽ 3 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. നെയ്യാറ്റിൻകര പോളിടെക്നിക്, കൈമനം വനിതാ പോളിടെക്നിക്, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് എന്നീ കോളേജുകളിൽ എസ്എഫ്ഐയ്ക്ക് വിജയം.
കണ്ണൂർ സർവ്വകലാശാലയിലും എസ്എഫ്ഐ മുന്നേറ്റം. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് തിരിച്ചുപിടിച്ചു. കണ്ണൂർ എസ്എൻ, തലശ്ശേരി ബ്രണ്ണൻ കോളജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ. ഇരിട്ടി ഡോൺബോസ്കോ കോളേജും എസ്എഫ്ഐ തിരിച്ചുപിടിച്ചു.
അതേസമയം, ആലപ്പുഴ ജില്ലയിൽ മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐ വിജയിച്ചുകയറി. ജില്ലയിൽ കേരള സർവകലാശാല, പോളിടെക്നിക്ക് കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് സമ്പൂർണ്ണ വിജയം. കേരള സർവകലാശാലയ്ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 18 ഇടത്തും എസ് എഫ് ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന രണ്ട് ഗവൺമെൻറ് പോളിടെക്നിക്കുകളിലും എസ്എഫ്ഐ വിജയിച്ചു.
മുസ്ലിംലീഗ് മാനേജ്മെൻ്റ് കോളേജും എംഎസ്എഫ് കോട്ടയുമായിരുന്ന ഡബ്ല്യൂഎംഒ ഇമാം ഗസാലിയിൽ യുയുസി,വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, അസോസിയേഷൻ സീറ്റുകൾ ഉൾപ്പെടെ എസ്എഫ്ഐ പിടിച്ചെടുത്തു




