
തിരുവനന്തപുരം, 20/09/2026: പ്രമുഖ ഹൃദ്രോഗവിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം.
ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി ലാബ് സ്ഥാപിച്ച വ്യക്തിയാണ് ഇദ്ദേഹം. കേരളത്തിലെ ഹൃദ്രോഗ ചികിത്സാ രംഗത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം. തിരുവനന്തപുരം KIMS ഹെൽത്ത് കെയറിന്റെ സ്ഥാപകനും വൈസ് ചെയർമാനുമായിരുന്നു.
2009-ൽ വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു.
കൊല്ലം പെരുമ്പുഴയിൽ 1942 സെപ്റ്റംബർ 18-ന് ജനിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് MBBS, വെല്ലൂർ CMC-യിൽ നിന്ന് കാർഡിയോളജിയിൽ DM നേടി. എൻഡോമയോകാർഡിയൽ ഫൈബ്രോസിസ് രോഗത്തെക്കുറിച്ച് ലണ്ടനിലെ ആശുപത്രികളുമായി സഹകരിച്ച് ഗവേഷണം നടത്തി.
സംസ്കാരം പിന്നീട്. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് തീരാനഷ്ടം.




