തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് മുൻ കേരള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
ഫോം 6-ൽ മാറ്റം വരുത്തിയപ്പോൾ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായം പരിഗണിച്ചില്ല. ഇതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
1950-ലെ ജനപ്രാതിനിധ്യ നിയമത്തിനും 1961-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമായാണ് ഫോം 6-ലെ മാറ്റം. സുതാര്യത ലംഘിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രിയിൽ നിന്ന് പോലും സമ്മർദ്ദത്തിന് വഴങ്ങാൻ പാടില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




