
മുഖ്യധാരാ മാധ്യമങ്ങൾ നവമാധ്യമങ്ങളുടെ തരംതാണ ശൈലിയിലേക്ക് പോകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രൊഫഷണൽ മര്യാദ പാലിക്കാത്ത ചില മാധ്യമ സ്ഥാപനങ്ങൾ തെറ്റായ വാർത്തകൾ നൽകിയാലും അത് തിരുത്താൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുന്ന പത്രാധിപന്മാരുടെ കാലമുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങൾ തന്നെ വിമർശിക്കുന്നതിൽ തനിക്ക് ഭയമില്ലെന്നും, എന്നാൽ തെറ്റായ വാർത്തകൾ തിരുത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
നവമാധ്യമങ്ങളുടെ നിലവാരമില്ലാത്ത രീതികളിലേക്ക് പരമ്പരാഗത മാധ്യമങ്ങൾ മാറിയാൽ അത് മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയാണെന്ന് പുതിയ തലമുറ തെറ്റിദ്ധരിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
തൃശൂർ പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തിന് വലിയൊരു പത്രാസുണ്ടെന്നും, അതിൽ വീണുപോകാതിരിക്കാൻ താൻ തുടക്കത്തിലേ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊച്ചിയിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞ സംഭവവും ഉണ്ടായി. ശ്രീകുമാരൻ തമ്പിക്ക് എം.പി. മൻമഥൻ പുരസ്കാരം സമ്മാനിക്കുന്നതിനായി കൊച്ചി ബി.ടി.എച്ച് ഹോട്ടലിൽ എത്തിയപ്പോഴാണ് പൊലീസ് മാധ്യമപ്രവർത്തകരെ തടഞ്ഞത്.





