
ഇക്കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നവംബര്‍ 21ന് നടക്കുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ്സ് ട്രോഫിയുടെ പ്രൗഢി തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി മേളയുടെ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട് അഞ്ചുദിവസത്തെ സാംസ്കാരിക പരിപാടികള്‍ ടൂറിസം വകുപ്പ് നേരിട്ട് നടത്തുമെന്നും അടുത്ത കൊല്ലം മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു തന്നെ പ്രസിഡന്റ്സ് ട്രോഫി മത്സരം നടക്കുന്ന രീതിയില്‍ സി ബി എല്‍ മത്സരങ്ങള്‍ ക്രമീകരിക്കുമെന്നും മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.
കൊല്ലത്തിന്റെ അഭിമാനമായി വള്ളംകളിയായി പ്രസിഡന്റ്സ് ട്രോഫിയെ മാറ്റിയെടുക്കുന്നതിന് ജനകീയമായ പ്രചാരണ പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി അഭിപ്രായപ്പെട്ടു.
അഷ്ടമുടി കായല്‍ ശുചീകരണം നഗരസഭയുടെ നേതൃത്വത്തില്‍ വളരെ മുന്‍പ് തന്നെ പൂര്‍ത്തിയാക്കുമെന്ന് മേയര്‍ എ കെ ഹഫീസ് പറഞ്ഞു.
മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി പ്രദീപ് കുമാര്‍, മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധി പ്രദീപ്, കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, കെ സി വേണുഗോപാല്‍ എം പിയുടെ പ്രതിനിധി എം അന്‍സാര്‍, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, എ ഡി എം എസ്.സജീദ്, ഫിനാന്‍സ് ഓഫീസര്‍ തീര്‍ഥ, വള്ളകളി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ആര് കെ കറുപ്പ്, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തെ കൊല്ലത്തെ പ്രധാനകേന്ദ്രമാക്കും: മന്ത്രി പി സി വിഷ്ണുനാഥ്
കൊല്ലത്തെ പ്രധാന കേന്ദ്രമായി ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തെ മാറ്റുന്നതിന് വാടക കുറയ്ക്കുന്നതടക്കം വിവിധ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പി സി വിഷ്ണുനാഥ്. ആദ്യപടിയായി ഒക്ടോബര്‍ എഴുമുതല്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിക്കും. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനായി കലക് ട്രേറ്റില് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അഷ് ടമുടി വാട്ടര്‍ഗേറ്റ് മ്യൂസിക്ഗേറ്റ് എന്ന് പരിട്ടിരിക്കുന്ന സംഗീത-കാലപരിപാടിയില് രാജ്യത്തെ വിവിധ കലാകാരന്മാര് പങ്കെടുക്കും. ഒക് ടോബര്‍ ഏഴിന് മംഗനിയാര്‍ സെഡക്ഷന്, 8 ന് അരകവ്യൂഹം, 9ന് ഹംസി ആന്റ് ബാന്റ്, 10 ന് ശംഖ ട്രൈബ്, 11 ന് ഇന്ത്യന്‍ ഓഷന്‍ എന്നീ മ്യൂസിക് ബാന്റുകളുടെ പരിപാടികളാണ് നടക്കുക.
സ്ഥലപരിമിതിയടക്കം വിവിധ പോരായ്മകള്‍ സമുച്ചയത്തിന്റെ നിര്‍മിതിയില്‍ നിഴലിച്ച് നില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ആരായണമെന്നും എന്‍ കെ പ്രേമചന്ദ്രന് എം പി പറഞ്ഞു. മേയര്‍ എ കെ ഹഫീസ്, ജില്ലാ കലക് ടര്‍ ആനി ജൂല തോമസ്, സാംസ്കാരിക വകുപ്പ് അധ്യക്ഷന്‍ ഇമ്പശേഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ സമുച്ചയത്തില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.





