
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു.
ശാസ്തമംഗലം വാർഡിനെ (വാർഡ് 41) പ്രതിനിധീകരിക്കുന്ന ശ്രീലേഖ, സെപ്റ്റംബർ 30ന് മേയർ വി.വി രാജേഷിന് രാജിക്കത്ത് കൈമാറിയതായാണ് വിവരം.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അവർ പങ്കുവെച്ച സന്ദേശത്തിൽ ഇങ്ങനെ പറയുന്നു – _”പ്രിയപ്പെട്ടവരെ, ഞാൻ 30.09.2026ൽ മേയർ ശ്രീ വി.വി രാജേഷിന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും.”_
മേയർ സ്ഥാനം നൽകാത്തതിലുള്ള അതൃപ്തിയും പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ശ്രീലേഖയുടെ രാജിയോടെ 101 അംഗ കോർപ്പറേഷനിൽ ബിജെപിയുടെ അംഗബലം 49 ആയി ചുരുങ്ങി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. ഇതോടെ കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലായി.





