കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ ഉണ്ടായ തിക്കും തിരക്കിൽ 17 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു.
നോർത്ത് കൊൽക്കത്തയിലെ പ്രശസ്തമായ ചോർബാഗൻ സർബോജനീൻ പന്തലിലാണ് ഇന്നലെ രാത്രി 7.40 ഓടെ ദുരന്തം ഉണ്ടായത്. സപ്തമി ആഘോഷങ്ങൾ കാണാൻ ആയിരക്കണക്കിന് വിശ്വാസികളാണ് പന്തലിലേക്ക് എത്തിയത്.
ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്ത് കാത്തുനിന്നവർ ഒരുമിച്ച് പന്തലിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. ഇടുങ്ങിയ എക്സിറ്റ് ഗേറ്റിൽ ആളുകൾ കൂട്ടമായി വീണതോടെ തിക്കും തിരക്കായി മാറി.
പരിക്കേറ്റവരെ ഉടൻ തന്നെ കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 35 പേർ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമായി തുടരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
സംഭവത്തെ തുടർന്ന് പന്തൽ പൂർണമായും അടച്ചു. പന്തലിന്റെ സംഘാടകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ ഗവർണറും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കൊൽക്കത്ത പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ തുറന്നിട്ടുണ്ട് – 18003455678, 03322141310.



